---
title: "സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Private firm employee found dead in public well."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/366423/private-firm-employee-found-dead-in-public-well"
published_at: "2026-06-16T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a317682a5d8a_1000644100.jpg"
keywords: []
---

# സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കാണാതായ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

കാണാതായ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

എരുവ കിഴക്ക് ആശാന്റെയ്യത്ത് വീട്ടിൽ അനിൽകുമാർ (47) ആണ് മരിച്ചത്. കായംകുളത്തെ സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സാധാരണയായി രാത്രി വൈകിയാണ് അനിൽ കുമാർ ജോലി കഴിഞ്ഞ് വീട്ടിലെത്താറുള്ളത്.

കഴിഞ്ഞ ദിവസം രാത്രിയായിട്ടും വീട്ടിൽ വരാത്തതിനെ തുടർന്ന് സുഹൃത്തുക്കളും ബന്ധുക്കളും വിവിധയിടങ്ങളിൽ അനിൽകുമാറനെ അന്വേഷിച്ച് തിരച്ചിൽ നടത്തിവരുകയായിരുന്നു. ഒടുവിൽ എരുവ ക്ഷേത്രത്തിന് സമീപമുള്ള പൊതുകിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/366423/private-firm-employee-found-dead-in-public-well)