---
title: "സ്‌പാ ജീവനക്കാരിയെ രാത്രി പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചു ; അഞ്ച് പേർ അറസ്റ്റിൽ"
english_title: "Five arrested for stalking and attempting to attack spa employee at night."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/366419/five-arrested-for-stalking-and-attempting-to-attack-spa-employee-at-night"
published_at: "2026-06-16T20:52:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a316adbede9c_1000415311.png"
keywords: []
---

# സ്‌പാ ജീവനക്കാരിയെ രാത്രി പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചു ; അഞ്ച് പേർ അറസ്റ്റിൽ

> **Lead Summary:** മൂവാറ്റുപുഴ/ പിറവം: സ്‌പായിലെ ജീവനക്കാരിയെ രാത്രി പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച 5 പേർ അറസ്റ്റിൽ. ഇന്നലെ രാത്രി 11 മണിയോടെ മൂവാറ്റുപുഴയിലാണ് സംഭവം.

## Article Content

മൂവാറ്റുപുഴ/ പിറവം: സ്‌പായിലെ ജീവനക്കാരിയെ രാത്രി പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച 5 പേർ അറസ്റ്റിൽ. ഇന്നലെ രാത്രി 11 മണിയോടെ മൂവാറ്റുപുഴയിലാണ് സംഭവം.

റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ ബൈക്കിൽ എത്തിയ അഞ്ചംഗ സംഘം കടത്തി കൊണ്ടുപോകുവാൻ ശ്രമിച്ചതായാണ് വിവരം. ഓടി രക്ഷപെടാൻ ശ്രമിച്ച യുവതി ഈ സമയം അതുവഴി കടന്നുവന്ന ടോറസ് ടിപ്പർ ലോറി തടഞ്ഞു നിർത്തി കയറിയാണ് അക്രമികളിൽ നിന്നും രക്ഷപ്പെട്ടത്.

എന്നാലൽ ടോറസിനെയും യുവാക്കൾ ബൈക്കിൽ പിന്തുടർന്നു. തുടർന്ന് യുവതി വിവരം അറിയച്ചതനുസരിച്ച് ലോറി പിറവത്ത് പൊലീസ് തടഞ്ഞു. കടന്നു കളഞ്ഞ യുവാക്കളെ ഇന്ന് പുലർച്ചെ രണ്ടുമണിയോടെ പൊലീസ് പിടികൂടി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/366419/five-arrested-for-stalking-and-attempting-to-attack-spa-employee-at-night)