---
title: "നഗരം നാറുന്നു ; മാലിന്യ നീക്കം ചെയ്യാതെ തദ്ദേശസ്ഥാപനങ്ങൾ"
english_title: "The city stinks; local bodies fail to remove garbage."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/366304/the-city-stinks-local-bodies-fail-to-remove-garbage"
published_at: "2026-06-16T12:02:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30ee1073e5b_1000643204.jpg"
keywords: []
---

# നഗരം നാറുന്നു ; മാലിന്യ നീക്കം ചെയ്യാതെ തദ്ദേശസ്ഥാപനങ്ങൾ

> **Lead Summary:** കൊച്ചി : നാടിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം കുമിഞ്ഞുകൂടിയിട്ടും നീക്കംചെയ്യാതെ തദ്ദേശസ്ഥാപനങ്ങൾ. രണ്ടുദിവസം മഴ മാറിനിന്നിട്ടും ജില്ലയുടെ പ്രധാന ഇടങ്ങളിൽനിന്നുപോലും മാലിന്യം നീക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

## Article Content

കൊച്ചി : നാടിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം കുമിഞ്ഞുകൂടിയിട്ടും നീക്കംചെയ്യാതെ തദ്ദേശസ്ഥാപനങ്ങൾ. രണ്ടുദിവസം മഴ മാറിനിന്നിട്ടും ജില്ലയുടെ പ്രധാന ഇടങ്ങളിൽനിന്നുപോലും മാലിന്യം നീക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

> ജില്ലയിലെ പ്രധാനപാതകളിലൊന്നായ കണ്ടെയ്നർ റോഡിൽ പലയിടത്തും ചാക്കുകളിലടക്കം നിറച്ച് രാപകൽ ഭേദമന്യേ മാലിന്യം തള്ളുന്നുണ്ട്. ദേശീയപാത 66ൽ വരാപ്പുഴ മേൽപ്പാലത്തിന്റെ സർവീസ് റോഡുകൾ "സ്ഥിരം കുപ്പത്തൊട്ടിയായി'മാറിയിരിക്കുന്നു. മറ്റൊരു പ്രധാനപാതയായ ആലുവ-പറവൂർ റോഡിൽ (എസ്എച്ച് 16) കരുമാല്ലൂർ ഭാഗത്തും മാലിന്യം തള്ളൽ പതിവാണ്. ഈ റോഡിൽ കരുമാല്ലൂർ പഞ്ചായത്തിനുസമീപം സ്ഥാപിച്ച നിരീക്ഷണ കാമറയും കാടുമൂടി.

കലൂർ സ്റ്റേഡിയം ലിങ്ക് റോഡിൽ വൈലോപ്പള്ളി ലെയ്നിനുസമീപവും മാലിന്യംതള്ളൽ പതിവാണ്. ഹൈക്കോടതിക്കുസമീപം ജലമെട്രോ ടെർമിനലിനുസമീപം മാലിന്യം ശേഖരിക്കുന്ന കുപ്പത്തൊട്ടി നിറഞ്ഞിട്ടും നീക്കം ചെയ്തിട്ടില്ല. ഇവിടെ നടപ്പാതയും ദിവസങ്ങളായി തകർന്നുകിടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/366304/the-city-stinks-local-bodies-fail-to-remove-garbage)