---
title: "കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം ; മൂന്ന് പേർക്ക് പരിക്ക്"
english_title: "KSRTC bus crashes into shop; three injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/366275/ksrtc-bus-crashes-into-shop-three-injured"
published_at: "2026-06-16T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30d92d10d50_1000643074.jpg"
keywords: []
---

# കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം ; മൂന്ന് പേർക്ക് പരിക്ക്

> **Lead Summary:** തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ലോട്ടറി കടയിലേക്കാണ് ഇടിച്ചുകയറിയത്. ഇന്ന് പുലർച്ചെ ആറരയോടെയായിരുന്നു സംഭവം.

## Article Content

തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ലോട്ടറി കടയിലേക്കാണ് ഇടിച്ചുകയറിയത്. ഇന്ന് പുലർച്ചെ ആറരയോടെയായിരുന്നു സംഭവം.

ബസിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. ബസിന്റെ ഡ്രൈവർക്കും കണ്ടക്ടർക്കും ലോട്ടറി വിൽപ്പനക്കാരനുമാണ് പരിക്കേറ്റത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അമിത വേഗതയിലെത്തിയ ബസ് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവ സമയം റോഡിലും ലോട്ടറി കടയിലും തിരിക്കുണ്ടായിരുന്നില്ലെന്നത് അപകടത്തിന്റെ വ്യാപ്ത‌ി കുറച്ചു. ഫയർഫോഴ്‌സ് എത്തിയാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/366275/ksrtc-bus-crashes-into-shop-three-injured)