---
title: "എറണാകുളത്ത് വീടിനു നേരെ ബോംബ് ആക്രമണം"
english_title: "Bomb attack on house in Ernakulam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/366253/bomb-attack-on-house-in-ernakulam"
published_at: "2026-06-16T09:28:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30ca114835a_1000642936.jpg"
keywords: []
---

# എറണാകുളത്ത് വീടിനു നേരെ ബോംബ് ആക്രമണം

> **Lead Summary:** ആലുവയിൽ വീടിനു നേരെ ബോംബ് ആക്രമണം

## Article Content

ആലുവയിൽ വീടിനു നേരെ ബോംബ് ആക്രമണം

ഇന്നലെ രാവിലെയാണ് ബൈക്കിലെത്തിയ സംഘം ആലുവ വെളിയത്തുനാടുള്ള ബിന്റയുടെ വീടിനുനേരെ പെട്രോൾ ബോംബ് എറിഞ്ഞത്.

ബിന്റ ഒന്നര മാസം മുൻപാണ് വീടുൾപ്പെടെ 5 സെന്റ് സ്ഥലം വാങ്ങിയത്. സമീപത്തുള്ള ചിലർ ഈ വീട് വാങ്ങുന്നതിനെതിരെ ഭീഷണി മുഴക്കിയിരുന്നു.

പുലർച്ചെ മകൻ വീടിനു മുന്നിലിരുന്ന് പഠിക്കുമ്പോഴാണ് പെട്രോൾ ബോംബ് വന്ന് വീണത്.

ഒരു കുപ്പിയിൽ പെട്രോൾ നിറച്ച് അതിൽ തിരിയിട്ട് കത്തിച്ചാണ് എറിഞ്ഞത്. സിസിടിവിയിൽ ബൈക്കിൽ ആളുകൾ എത്തി എറിയുന്ന ദൃശ്യം തെളിഞ്ഞിട്ടുണ്ട്.

ആലുവ പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/366253/bomb-attack-on-house-in-ernakulam)