---
title: "ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങയിടുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് 61-കാരൻ മരിച്ചു"
english_title: "A 61-year-old man died after being electrocuted by a power line while harvesting coconuts with an iron pickaxe."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/366206/a-61-year-old-man-died-after-being-electrocuted-by-a-power-line-while-harvesting-coconuts-with-an-iron-pickaxe"
published_at: "2026-06-15T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a301712439e9_1000642561.jpg"
keywords: []
---

# ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങയിടുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് 61-കാരൻ മരിച്ചു

> **Lead Summary:** നെടുമങ്ങാട് പനവൂരിൽ ഏണിയിൽനിന്ന് ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങയിടുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് 61-കാരൻ മരിച്ചു. പനയമുട്ടം റോഡരികത്ത് വീട്ടിൽ ദുവനചന്ദ്രൻ നായർ ആണ് മരിച്ചത്.

## Article Content

നെടുമങ്ങാട് പനവൂരിൽ ഏണിയിൽനിന്ന് ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങയിടുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് 61-കാരൻ മരിച്ചു. പനയമുട്ടം റോഡരികത്ത് വീട്ടിൽ ദുവനചന്ദ്രൻ നായർ ആണ് മരിച്ചത്.

തിങ്കളാഴ്‌ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പനവൂർ കരിക്കുഴി സ്വദേശിയായ സുലൈമാന്റെ വീട്ടിലെ തേങ്ങയിടുന്നതിനിടയിൽ ഏണിയിൽ നിൽക്കെ ഇദ്ദേഹം ഉപയോഗിച്ചിരുന്ന ഇരുമ്പ് തോട്ടി സമീപത്തെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നുവെന്നാണ് വിവരം. അപകടം നടന്നയുടൻ അദ്ദേഹത്തെ നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/366206/a-61-year-old-man-died-after-being-electrocuted-by-a-power-line-while-harvesting-coconuts-with-an-iron-pickaxe)