---
title: "നിയന്ത്രണംവിട്ട ആംബുലൻസ് പാടത്തേക്ക് മറിഞ്ഞു ; അപകടം എതിരെവന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെ"
english_title: "Ambulance loses control and overturns in field; accident occurs while giving way to oncoming car."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/365998/ambulance-loses-control-and-overturns-in-field-accident-occurs-while-giving-way-to-oncoming-car"
published_at: "2026-06-15T05:13:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f3ca2b1da7_1000641394.jpg"
keywords: []
---

# നിയന്ത്രണംവിട്ട ആംബുലൻസ് പാടത്തേക്ക് മറിഞ്ഞു ; അപകടം എതിരെവന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെ

> **Lead Summary:** കവളങ്ങാട് : ഊന്നുകൽ - വെങ്ങല്ലൂർ സംസ്ഥാനപാതയിൽ ഊന്നുകല്ലിനുസമീപം നിയന്ത്രണംവിട്ട ആംബുലൻസ് പാടത്തേക്ക് മറിഞ്ഞു. രോഗിയെ ആശുപത്രിയിലാക്കി രാജക്കാടിന് മടങ്ങിവരവെ ഞായർ വൈകിട്ട് 4.30 ഓടെയാണ് അപകടമുണ്ടായത്.

## Article Content

കവളങ്ങാട് : ഊന്നുകൽ - വെങ്ങല്ലൂർ സംസ്ഥാനപാതയിൽ ഊന്നുകല്ലിനുസമീപം നിയന്ത്രണംവിട്ട ആംബുലൻസ് പാടത്തേക്ക് മറിഞ്ഞു. രോഗിയെ ആശുപത്രിയിലാക്കി രാജക്കാടിന് മടങ്ങിവരവെ ഞായർ വൈകിട്ട് 4.30 ഓടെയാണ് അപകടമുണ്ടായത്.

ഡ്രൈവർമാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ. ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല. എതിരെവന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് പാടത്തേക്ക് മറിയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/365998/ambulance-loses-control-and-overturns-in-field-accident-occurs-while-giving-way-to-oncoming-car)