---
title: "വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർ മരിച്ചു"
english_title: "Operator dies after falling into clarifier at Water Authority water treatment plant."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/365886/operator-dies-after-falling-into-clarifier-at-water-authority-water-treatment-plant"
published_at: "2026-06-14T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e3e24328db_1000640383.jpg"
keywords: []
---

# വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർ മരിച്ചു

> **Lead Summary:** തൃശൂരിൽ വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർ മരിച്ചു.

## Article Content

തൃശൂരിൽ വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർ മരിച്ചു.

വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർ മരിച്ചു. തൃശൂർ കാടുകുറ്റി വൈന്തലയിൽ പ്രവർത്തിക്കുന്ന ജലശുദ്ധീകരണശാലയിൽ ആണ് അപകടം നടന്നത്. മേലൂർ സ്വദേശിയായ ജോസഫ് ആണ് മരിച്ചത്. 46 വയസായിരുന്നു.

ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്ന സമയത്ത് ആണ് ജോസഫിനെ കാണാനില്ലെന്ന് സഹപ്രവർത്തകർ ശ്രദ്ധിച്ചത്. തുറന്നു ഫയർഫോഴ്സ‌ിനെ അറിയിക്കുകയും നടത്തിയ തിരച്ചിൽ ക്ലാരിഫയറിനുള്ളിൽ ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.കാൽതെറ്റി ക്ലാരിഫയർ ഉള്ളിലേക്ക് വീണതായിരിക്കാം എന്ന് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/365886/operator-dies-after-falling-into-clarifier-at-water-authority-water-treatment-plant)