---
title: "കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Driver found hanging at KSRTC depot."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/365878/driver-found-hanging-at-ksrtc-depot"
published_at: "2026-06-14T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e33c224acc_1000640391.jpg"
keywords: []
---

# കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

## Article Content

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കുണ്ടറ കുഴിയം സ്വദേശിയായ ബാബുവിനെയാണ് ഡിപ്പോയിലെ ഷോപ്പിങ് കോംപ്ലക്സിന്റെ മുകൾനിലയിലെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

2025 ഫെബ്രുവരിയിൽ നടന്ന കോൺഗ്രസ് അനുകൂല സംഘടനയുടെ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് ബാബുവിനെ സസ്പെൻഡ് ചെയ്‌തിരുന്നു. കഴിഞ്ഞ മാർച്ചിൽ സസ്പെൻഷൻ കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിച്ചെങ്കിലും, നീണ്ട കാലയളവിലെ ശമ്പളമില്ലാത്ത അവസ്ഥ ബാബുവിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു.

ഇതിനുപുറമെ, ഭാര്യയുടെ ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തെ മാനസികമായി തളർത്തിയിരുന്നതായും, ഈ സമ്മർദ്ദമാകാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നുമാണ് സുഹൃത്തുക്കളും ബന്ധുക്കളും സംശയിക്കുന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങൾ ഉണ്ടെങ്കിൽ വിദഗ്‌ധ സഹായം തേടുക. 'ദിശ' ഹെൽപ്‌പ്ലൈൻ നമ്പറുകളായ 1056, 0471-2552056 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.)

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/365878/driver-found-hanging-at-ksrtc-depot)