---
title: "ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം ; യുവാക്കൾക്ക് ദാരുണാന്ത്യം"
english_title: "Accident: Bike loses control and hits divider; Youth dies tragically."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/365766/accident-bike-loses-control-and-hits-divider-youth-dies-tragically"
published_at: "2026-06-13T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d2358c248f_1000639633.jpg"
keywords: []
---

# ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം ; യുവാക്കൾക്ക് ദാരുണാന്ത്യം

> **Lead Summary:** കെങ്കേരിയിലുണ്ടായ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം. രണ്ടു മലയാളി നഴ്‌സിങ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ബി.ജി.എസ് കോളജിൽ നാലാം വർഷ നഴ്‌സിങ് വിദ്യാർഥികളായ അതുൽ സിബി, ഗൗരി ശങ്കർ എന്നിവരാണ് മരിച്ചത്.

## Article Content

കെങ്കേരിയിലുണ്ടായ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം. രണ്ടു മലയാളി നഴ്‌സിങ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ബി.ജി.എസ് കോളജിൽ നാലാം വർഷ നഴ്‌സിങ് വിദ്യാർഥികളായ അതുൽ സിബി, ഗൗരി ശങ്കർ എന്നിവരാണ് മരിച്ചത്.

കെങ്കേരിയിലെ ആർ.ആർ ഡെൻറൽ കോളജിനടുത്ത് ശനിയാഴ്‌ച പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ ഡിവൈഡറിൽ ഇടിക്കുകായിരുന്നു.

വിദ്യാർഥികൾ മൈസൂരുവിൽ നിന്നും ബംഗളൂരുവിലേക്ക് വരികയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് ഇരുവരും മരണപ്പെട്ടു. മൃതദേഹം രാജ രാജേശ്വരി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. കെങ്കേരി പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/365766/accident-bike-loses-control-and-hits-divider-youth-dies-tragically)