---
title: "ബസ് ഓടിക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ മുഖത്തടിച്ച് യാത്രക്കാരൻ ; അടികൊണ്ടിട്ടും മനഃസാന്നിധ്യം കൈവിട്ടില്ല , വൻ അപകടം ഒഴിവായി"
english_title: "Passenger slaps KSRTC driver in the face while driving bus; Despite being beaten, he did not lose his composure, a major accident was averted."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/365710/passenger-slaps-ksrtc-driver-in-the-face-while-driving-bus-despite-being-beaten-he-did-not-lose-his-composure-a-major-accident-was-averted"
published_at: "2026-06-13T12:07:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2cfacc7cc72_1000639445.jpg"
keywords: []
---

# ബസ് ഓടിക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ മുഖത്തടിച്ച് യാത്രക്കാരൻ ; അടികൊണ്ടിട്ടും മനഃസാന്നിധ്യം കൈവിട്ടില്ല , വൻ അപകടം ഒഴിവായി

> **Lead Summary:** മൂവാറ്റുപുഴ: ബസ് ഓടിക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ മുഖത്തടിച്ച് യാത്രക്കാരൻ.അടികൊണ്ടിട്ടും മനഃസാന്നിധ്യം വിടാതെ ഡ്രൈവർ ബസ് നിയന്ത്രിച്ചതിനാൽ അപകടം ഒഴിവായി.

## Article Content

മൂവാറ്റുപുഴ: ബസ് ഓടിക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ മുഖത്തടിച്ച് യാത്രക്കാരൻ.അടികൊണ്ടിട്ടും മനഃസാന്നിധ്യം വിടാതെ ഡ്രൈവർ ബസ് നിയന്ത്രിച്ചതിനാൽ അപകടം ഒഴിവായി.

എ.ആർ. ക്യാമ്പിലെ പോലീസുകാരനാണ് മർദിച്ചതെന്നാണ് ഡ്രൈവറും കണ്ടക്ടർ മൊഴിനൽകി.ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവറുടെ മുഖത്തടിച്ചയാളുടെ പേരിൽ കേസെടുത്തു. കോഴിക്കോട്-അടൂർ സൂപ്പർ ഫാസ്റ്റ് ബസിന്റെ ഡ്രൈവർ സതീഷ് (46) നെയാണ് വെള്ളിയാഴ്ച രാവിലെ 5.30-ന് മൂവാറ്റുപുഴയ്ക്കടുത്ത് പേഴയ്ക്കാപ്പിള്ളിയിൽവെച്ച് യാത്രക്കാരൻ അടിച്ചത്.

അടികൊണ്ടിട്ടും മനഃസാന്നിധ്യം വിടാതെ ഡ്രൈവർ ബസ് നിയന്ത്രിച്ചതിനാൽ അപകടം ഒഴിവായി. കോട്ടയ്ക്കലിൽനിന്ന് ബസിൽ കയറിയ മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശിയായ എ.ആർ. ക്യാമ്പിലെ പോലീസുകാരനാണ് മർദിച്ചതെന്നാണ് ഡ്രൈവറും കണ്ടക്ടർ മഹേഷും മൊഴി നൽകിയിട്ടുള്ളത്.പേഴയ്ക്കാപ്പിള്ളിയിൽ ബസ് നിർത്തി യാത്രക്കാർ ഇറങ്ങുമ്പോൾ സ്ഥലം വാഴപ്പിള്ളി ആയോ എന്ന് യാത്രക്കാരൻ ചോദിച്ചു. ഇനിയും പോകാനുണ്ടെന്നറിയിച്ച് ബസ് മുന്നോട്ടെടുത്ത് കുറച്ചുദൂരം പോയപ്പോഴേക്കും ഇറങ്ങണം എന്നുപറഞ്ഞ് ഇയാൾ ബെല്ലടിച്ചു.ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. മൂവാറ്റുപുഴ സ്റ്റാൻഡിലെത്തിച്ചശേഷം ഡ്രൈവർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/365710/passenger-slaps-ksrtc-driver-in-the-face-while-driving-bus-despite-being-beaten-he-did-not-lose-his-composure-a-major-accident-was-averted)