---
title: "കനത്ത ലഹരിവേട്ടയിൽ യുവതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ "
english_title: "Three people, including young women, arrested in massive drug bust."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/365626/three-people-including-young-women-arrested-in-massive-drug-bust"
published_at: "2026-06-12T21:22:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2c2b2ac3983_1000638679.jpg"
keywords: []
---

# കനത്ത ലഹരിവേട്ടയിൽ യുവതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ 

> **Lead Summary:** സംസ്ഥാനത്ത് എക്സൈസും പൊലീസും നടത്തിയ കനത്ത ലഹരിവേട്ടയിൽ യുവതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിലായി. അതേസമയം, മലപ്പുറം പെരിന്തൽമണ്ണയിൽ ലഹരികേസ് പ്രതി പൊലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ടു.

## Article Content

സംസ്ഥാനത്ത് എക്സൈസും പൊലീസും നടത്തിയ കനത്ത ലഹരിവേട്ടയിൽ യുവതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിലായി. അതേസമയം, മലപ്പുറം പെരിന്തൽമണ്ണയിൽ ലഹരികേസ് പ്രതി പൊലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ടു.

എക്സൈസ് നടത്തിയ 'ഓപ്പറേഷൻ തണ്ടർ' പരിശോധനയുടെ ഭാഗമായി കൊച്ചിയിൽ നിന്ന് 6.03 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിലായി. കൊല്ലം സ്വദേശി മുഹഷീബ്, തൃശൂർ സ്വദേശിനി ആഷിക തൻവീർ എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്‌തത്.

പെരുമ്പാവൂരിൽ പരസ്യമായി ലഹരിമരുന്ന് വിൽപ്പന നടത്തിവന്ന അസം സ്വദേശിനി നജ്‌മ ബീഗം പിടിയിലായി. ഇവർ ലഹരിമരുന്ന് കുത്തിവയ്ക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ പിടികൂടിയത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/365626/three-people-including-young-women-arrested-in-massive-drug-bust)