---
title: "കക്കാട് ഗവ. യു.പി. സ്‌കൂളിലേക്ക് അനുവദിച്ച വാഹനത്തിന്റെ കന്നിയാത്ര മന്ത്രി അനൂപ് ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു‌"
english_title: "Minister Anoop Jacob flags off maiden voyage of vehicle allocated to Kakkad Govt. UP school."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/365528/minister-anoop-jacob-flags-off-maiden-voyage-of-vehicle-allocated-to-kakkad-govt-up-school"
published_at: "2026-06-12T14:00:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bca0b2f6b6_Untitled-1.jpg"
keywords: []
---

# കക്കാട് ഗവ. യു.പി. സ്‌കൂളിലേക്ക് അനുവദിച്ച വാഹനത്തിന്റെ കന്നിയാത്ര മന്ത്രി അനൂപ് ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു‌

> **Lead Summary:** പിറവം: കക്കാട് ഗവ. യു.പി. സ്‌കൂളിലേക്ക് അനുവദിച്ച വാഹനത്തിന്റെ കന്നിയാത്ര മന്ത്രി അനൂപ് ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു‌.

## Article Content

പിറവം: കക്കാട് ഗവ. യു.പി. സ്‌കൂളിലേക്ക് അനുവദിച്ച വാഹനത്തിന്റെ കന്നിയാത്ര മന്ത്രി അനൂപ് ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു‌.

എംഎൽ.എ. ഫണ്ടിൽനിന്ന് അനൂപ് ജേക്കബ് അനുവദിച്ച തുക ഉപയോഗപ്പെടുത്തിയാണ് വാഹനം വാങ്ങിയത്. നഗരസഭാധ്യക്ഷൻ കെ.ആർ. പ്രദീപ് കുമാർ അധ്യക്ഷനായി.

ഉപാധ്യക്ഷ അന്നമ്മ ഡോമി, വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. ഷിബു തോമസ്, ആരോഗ്യകാര്യ സമിതി അധ്യക്ഷൻ ജെയ്‌സൺ പുളിക്കൽ, കൗൺസിലർമാരായ സോഫിയ ഷാജു, രമാ വിജയൻ, വി.ടി. പ്രതാപൻ, ലൂസി സണ്ണി, എം.കെ. ശിവഗിരി, ജോയി വാക്കനാൽ, രമ്യാ ബിജോയി, പ്ര ധാനാധ്യാപകൻ ഷാജി ജോൺ, പിടി.എ. പ്രസിഡൻ്റ് എ.പി.സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/365528/minister-anoop-jacob-flags-off-maiden-voyage-of-vehicle-allocated-to-kakkad-govt-up-school)