---
title: "ചായ കുടിക്കാനെത്തിയവരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ; രണ്ടു പേർ പിടിയിൽ"
english_title: "Two arrested for threatening people who came to drink tea with a knife."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/365482/two-arrested-for-threatening-people-who-came-to-drink-tea-with-a-knife"
published_at: "2026-06-12T11:44:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ba5b9e57de_hh.jpg"
keywords: []
---

# ചായ കുടിക്കാനെത്തിയവരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ; രണ്ടു പേർ പിടിയിൽ

> **Lead Summary:** കാക്കനാട് : ചായ കുടിക്കാനെത്തിയവരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടുപേർ തൃക്കാക്കര പോലീസ് പിടിയിൽ.

## Article Content

കാക്കനാട് : ചായ കുടിക്കാനെത്തിയവരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടുപേർ തൃക്കാക്കര പോലീസ് പിടിയിൽ.

പടമുകൾ സ്വദേശികളായ ഓലിക്കുഴി സുനിൽ (36), ചാലക്കര നിയാസ് (38) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരേ വധശ്രമത്തിന് ഉൾപ്പെടെ പോലീസ് കേസെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച്‌ച പുലർച്ചെ 3.30-ഓടെ പാലച്ചുവട് ജങ്ഷന് സമീപത്തെ '18 പ്ലസ്' ഹോട്ടലിലായിരുന്നു സംഭവം. സമീപത്തെ മന്തിക്കടയിലെ നാല് ജീവനക്കാർ ഈ ഹോട്ടലിൽ ചായ കുടിക്കാനെത്തിയതായിരുന്നു. അവിടെയുണ്ടായിരുന്ന സുനിൽ ഇവരുമായി തർക്കത്തിലേർപ്പെടുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സുനിൽ സുഹൃത്തായ നിയാസിനെ ഫോണിൽ വിളിച്ചുവരുത്തി. ഇരുവരും ചേർന്ന് ഹോട്ടലിലുണ്ടായിരുന്നവരെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/365482/two-arrested-for-threatening-people-who-came-to-drink-tea-with-a-knife)