---
title: "ചോറ്റാനിക്കരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു"
english_title: "A car caught fire while driving in Chottanikkara."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/365470/a-car-caught-fire-while-driving-in-chottanikkara"
published_at: "2026-06-12T11:23:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ba0707090e_Untitled-1.jpg"
keywords: []
---

# ചോറ്റാനിക്കരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

> **Lead Summary:** ചോറ്റാനിക്കര : ചോറ്റാനിക്കരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

## Article Content

ചോറ്റാനിക്കര : ചോറ്റാനിക്കരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

വ്യാഴാഴ്ച്‌ച വൈകീട്ട് 3.30-ഓടെ ചോറ്റാനിക്കരയിലെ ടാറ്റാ ആശുപത്രിക്കുസമീപമായിരുന്നു സംഭവം. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് തീ അണച്ചത്. കിഴക്കമ്പലം വിളങ്ങാട്ടുവീട്ടിൽ ജോസഫും ഡ്രൈവർ അവറാച്ചനും കിഴക്കമ്പലത്തുനിന്ന് കടുത്തുരുത്തിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.

വാഹനത്തിന്റെ എൻജിൻ ഭാഗത്തുനിന്ന് പുക ഉയരുകയും തീ പിടിക്കുകയും ചെയ്‌തതോടെ വാഹനം റോഡരികിൽ നിർത്തി ഇരുവരും പുറത്തിറങ്ങി. സമീപത്തെ ഒരു വർക്ക്ഷോപ്പിൽ നിന്ന് ഫയർ എക്സ്‌റ്റിംഗഷർ കൊണ്ടുവന്ന് നാട്ടുകാർ തീ നിയന്ത്രണവിധേയമാക്കി. തുടർന്ന് മുളന്തുരുത്തിയിൽനിന്നുള്ള അഗ്നിരക്ഷാസംഘം സ്ഥലത്തെത്തി തീ പൂർണമായും അണച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/365470/a-car-caught-fire-while-driving-in-chottanikkara)