---
title: "കെഎസ്ആർടിസി ബസ് സ്റ്റാൻന്റിൽ സീലിങ് അടർന്ന് വീണ് അപകടം ; രണ്ട് പേർക്ക് പരിക്ക്"
english_title: "Ceiling collapses at KSRTC bus stand; two injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/365463/ceiling-collapses-at-ksrtc-bus-stand-two-injured"
published_at: "2026-06-12T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b9c3a056e0_1000637857.jpg"
keywords: []
---

# കെഎസ്ആർടിസി ബസ് സ്റ്റാൻന്റിൽ സീലിങ് അടർന്ന് വീണ് അപകടം ; രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** കെഎസ്ആർടിസി ബസ് സ്റ്റാൻന്റിൽ സീലിങ് അടർന്ന് വീണ് അപകടം. രണ്ട് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

## Article Content

കെഎസ്ആർടിസി ബസ് സ്റ്റാൻന്റിൽ സീലിങ് അടർന്ന് വീണ് അപകടം. രണ്ട് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

യാത്രക്കാർ ബസ് കാത്തിരിക്കുന്ന ഇടത്തെ സീലിങാണ് അടർന്ന് വീണത്. ഇവർ കസേരയിൽ ഇരിക്കുമ്പോഴായിരുന്നു അപകടം. കായംകുളം സ്വദേശി മധു, മാനന്തവാടി സ്വദേശി അജിത് എന്നിവർക്കാണ് പരിക്കേറ്റത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/365463/ceiling-collapses-at-ksrtc-bus-stand-two-injured)