---
title: "ശുചിമുറിയിലേക്ക് പോകുന്നിനിടെ പാറ അടർന്നു വീണു ; പാറയ്ക്കടിയിൽ കുടുങ്ങിയ വയോധികക്ക് ഗുരുതര പരിക്ക്"
english_title: "A rock fell while she was going to the bathroom; an elderly woman was trapped under the rock and seriously injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/365418/a-rock-fell-while-she-was-going-to-the-bathroom-an-elderly-woman-was-trapped-under-the-rock-and-seriously-injured"
published_at: "2026-06-12T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b80c23faba_1000637864.jpg"
keywords: []
---

# ശുചിമുറിയിലേക്ക് പോകുന്നിനിടെ പാറ അടർന്നു വീണു ; പാറയ്ക്കടിയിൽ കുടുങ്ങിയ വയോധികക്ക് ഗുരുതര പരിക്ക്

> **Lead Summary:** തിരുവനന്തപുരം പാറശ്ശാലയിൽ ഇളകിവീണ പാറയ്ക്കടിയിൽ വയോധിക കുടുങ്ങി.

## Article Content

തിരുവനന്തപുരം പാറശ്ശാലയിൽ ഇളകിവീണ പാറയ്ക്കടിയിൽ വയോധിക കുടുങ്ങി.

വയോധികയെ ഏറെ നേരം നീണ്ട രക്ഷാപ്രവർത്തന്നതിലാണ് പുറത്തെടുത്തത്.രാജകുമാരി എന്ന അമ്പത് വയസുകാരിയ്ക്കാണ് പാറ പതിച്ച് പരുക്കേറ്റത്.

പുലർച്ചെ പ്രാഥമിക ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയപ്പോഴാണ് പാറ പതിച്ചത്. സ്ഥത്ത് ഫയർഫോഴ്സിൻ്റേയും പൊലീസിന്റേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. കനത്ത മഴയിലായിരുന്നു രക്ഷാപ്രവർത്തനം നടന്നത്. വയോധികയുടെ അരയ്ക്ക് താഴോട്ട് പാറയുടെ അടിയിൽ കുടുങ്ങിയ നിലയിലായിരുന്നു.

രാവിലെ അഞ്ചരമണിയോടുകൂടി വീടിനു സമീപത്ത് ശുചിമുറിയിൽ കയറുന്നതിനിടയിൽ പാറ മുകളിൽ നിന്നും അടർന്നു വീഴുകയായിരുന്നു.

തുടർന്ന് ഇവരെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പാറയുടെ ഇടയിൽ ആവുകയായിരുന്നു. ജെസിബി ഉപയോഗിച്ച് പാറയുടെ ഒരുവശം ഉയർത്തിയാണ് വയോധികയെ പുറത്തെടുക്കാൻ കഴിഞ്ഞത്. കാലിന് പൊട്ടലേറ്റ വീട്ടമ്മയെ കാരക്കോണം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/365418/a-rock-fell-while-she-was-going-to-the-bathroom-an-elderly-woman-was-trapped-under-the-rock-and-seriously-injured)