---
title: "റീൽസ് ചിത്രീകരിക്കുന്നതിനിടെ അപകടം ; ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം"
english_title: "Accident while filming reels; Two students die in bike collision."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/365409/accident-while-filming-reels-two-students-die-in-bike-collision"
published_at: "2026-06-12T08:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b7217b6b2c_1000637820.jpg"
keywords: []
---

# റീൽസ് ചിത്രീകരിക്കുന്നതിനിടെ അപകടം ; ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

> **Lead Summary:** കൊല്ലം: കൊല്ലം ശൂരനാട് റീൽസ് ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. കരുനാഗപ്പള്ളി മരുതൂർകുളങ്ങര തിരുവാതിര വീട്ടിൽ അരവിന്ദ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം നടന്നത്.

## Article Content

കൊല്ലം: കൊല്ലം ശൂരനാട് റീൽസ് ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. കരുനാഗപ്പള്ളി മരുതൂർകുളങ്ങര തിരുവാതിര വീട്ടിൽ അരവിന്ദ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം നടന്നത്.

അരവിന്ദ് ഉൾപ്പെടെ നാല് പേർ രണ്ട് ബൈക്കുകളായി സഞ്ചരിക്കുന്നത് മറ്റൊരാൾ ചിത്രീകരിക്കുകയായിരുന്നു. അതിനിടെ ബൈക്കുകളുടെ ഹാൻഡിലുകൾ തമ്മിൽ കൂട്ടിമുട്ടി നിയന്ത്രണം വിട്ടു മറിഞ്ഞു. അരവിന്ദ് സഞ്ചരിച്ച ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അരവിന്ദനെ കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റ് മൂന്നുപേർക്ക് കൂടി പരുക്കുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/365409/accident-while-filming-reels-two-students-die-in-bike-collision)