---
title: "കാറിന് തീപിടിച്ചു ; ഭാര്യയോടുളള ദേഷ്യം തീർക്കാൻ ചെയ്ത‌തെന്ന് വാഹന ഉടമ, എറണാകുളം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു"
english_title: "Car catches fire; Police register case against vehicle owner, Ernakulam native, alleging he did it to vent anger at wife."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/365382/car-catches-fire-police-register-case-against-vehicle-owner-ernakulam-native-alleging-he-did-it-to-vent-anger-at-wife"
published_at: "2026-06-11T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ad12bcba4a_1000637643.jpg"
keywords: []
---

# കാറിന് തീപിടിച്ചു ; ഭാര്യയോടുളള ദേഷ്യം തീർക്കാൻ ചെയ്ത‌തെന്ന് വാഹന ഉടമ, എറണാകുളം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു

> **Lead Summary:** തിരുമിറ്റക്കോട് കാറിന് തീ പിടിച്ച സംഭവത്തിൽ വാഹന ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശി താജുദ്ദീനെതിരെയാണ് ചാലിശേരി പൊലീസ് കേസെടുത്തത്.

## Article Content

തിരുമിറ്റക്കോട് കാറിന് തീ പിടിച്ച സംഭവത്തിൽ വാഹന ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശി താജുദ്ദീനെതിരെയാണ് ചാലിശേരി പൊലീസ് കേസെടുത്തത്.

ഭാര്യയുമായുളള തർക്കത്തിനിടെ ഉണ്ടായ ദേഷ്യം തീർക്കാനാണ് കാറിന് തീയിട്ടതെന്നാണ് താജുദ്ദീൻ പൊലീസിന് നൽകിയ മൊഴി. പൊതുസ്ഥലത്ത് ആളുകളുടെ ജീവന് ഭീഷണി ഉണ്ടാവുന്ന തരത്തിൽ വാഹനത്തിന് തീയിട്ടു എന്ന് കാണിച്ചാണ് വാഹന ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് പാലക്കാട് തിരുമിറ്റക്കോട് കറുകപ്പുത്തൂരിൽ കാറിന് തീപിടിച്ചു എന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ചാലിശേരി പൊലീസും പട്ടാമ്പിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയാണ് കാറിലെ തീ അണച്ചത്. വിഷയത്തിൽ അന്വേഷണം നടത്തുന്നതിനിടെയാണ് വാഹന ഉടമയുമായി ബന്ധപ്പെട്ട് പൊലീസിന് സംശയമുണ്ടാകുന്നത്.

തുടർന്ന് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. കാറിന് തീയിട്ടത് താൻ തന്നെയാണെന്ന് താജുദ്ദീൻ പൊലീസിന് മൊഴി നൽകി. ഭാര്യയുമായി ചില തർക്കങ്ങളുണ്ടായിരുന്നെന്നും ആ ദേഷ്യത്തിൽ താൻ കാറിന് തീയിട്ടതാണ് എന്നുമാണ് താജുദ്ദീൻ പൊലീസിനോട് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/365382/car-catches-fire-police-register-case-against-vehicle-owner-ernakulam-native-alleging-he-did-it-to-vent-anger-at-wife)