---
title: "പിറവത്ത് നാളെ മുതൽ ‘പൈതലാട്ടം ; ആശീർവാദ് സിനിമാസിൽ പ്രദർശനം ആരംഭിക്കുന്നു"
english_title: "'Paithalattam' to be screened at Aashirvad Cinemas from tomorrow in Piravath."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/365324/paithalattam-to-be-screened-at-aashirvad-cinemas-from-tomorrow-in-piravath"
published_at: "2026-06-11T15:10:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a83d86fcb7_Untitled-1.jpg"
keywords: []
---

# പിറവത്ത് നാളെ മുതൽ ‘പൈതലാട്ടം ; ആശീർവാദ് സിനിമാസിൽ പ്രദർശനം ആരംഭിക്കുന്നു

> **Lead Summary:** സാമൂഹിക പ്രസക്തിയുള്ള പ്രമേയവുമായി എത്തുന്ന മലയാള ചലച്ചിത്രം ‘പൈതലാട്ടം’ നാളെ (2026 ജൂൺ 12, വെള്ളിയാഴ്ച) മുതൽ പിറവം ആശീർവാദ് സിനിമാസിൽ പ്രദർശനം ആരംഭിക്കുന്നു. ഉച്ചയ്ക്ക് 2.30-നാണ് പ്രദർശനം.

## Article Content

സാമൂഹിക പ്രസക്തിയുള്ള പ്രമേയവുമായി എത്തുന്ന മലയാള ചലച്ചിത്രം ‘പൈതലാട്ടം’ നാളെ (2026 ജൂൺ 12, വെള്ളിയാഴ്ച) മുതൽ പിറവം ആശീർവാദ് സിനിമാസിൽ പ്രദർശനം ആരംഭിക്കുന്നു. ഉച്ചയ്ക്ക് 2.30-നാണ് പ്രദർശനം.

പിറവം കക്കാട് സ്വദേശി ശ്രീജിത്ത്‌ലാലും നവാസ് കൊല്ലവും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിബിൻ എൻ. വേലായുധൻ സംവിധാനം ചെയ്ത ചിത്രത്തിൽ, അയ്യപ്പനും കോശിയും, ജനഗണമന, കളങ്കാവൽ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ധന്യ അനന്യയാണ് നായിക.

സുനിൽ സുഖദ, ജയൻ ചേർത്തല, പ്രതാപൻ, അപ്പുണ്ണി ശശി എന്നിവർ ഉൾപ്പെടുന്ന ശ്രദ്ധേയമായ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരി, അജീഷ് ദാസൻ ശ്രീപ്രസാദ് എന്നിവരുടെ വരികൾക്ക് ലീല എൽ. ഗിരീഷ് കുട്ടൻ സംഗീതം പകർന്നിരിക്കുന്നു. ക്യാമറ നിതിൻ ചെമ്പകശ്ശേരി. നിരവധി അന്തർ ദേശീയ പുരസ്‌കാരങ്ങൾ നേടിയ ലിജു പ്രഭാകകറാണ് ചിത്രത്തിന്റെ കളറിസ്റ്റ്.

പ്രേക്ഷക മനസ്സുകളെ സ്പർശിക്കുന്ന കഥയും ശക്തമായ അവതരണവുമായി ‘പൈതലാട്ടം’ ഇനി പിറവം പ്രേക്ഷകർക്കുമുന്നിലേക്ക്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/365324/paithalattam-to-be-screened-at-aashirvad-cinemas-from-tomorrow-in-piravath)