---
title: "പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Police station SHO found hanging at residence."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/365279/police-station-sho-found-hanging-at-residence"
published_at: "2026-06-11T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a62da78bb1_1000406302.png"
keywords: []
---

# പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** മാള പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ശൂരനാട് സ്വദേശി ആർ രാജേഷാണ് മരിച്ചത് .

## Article Content

മാള പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ശൂരനാട് സ്വദേശി ആർ രാജേഷാണ് മരിച്ചത് .

മാളയിലെ പൊലീസ് ക്വാർട്ടേഴ്‌സിലാണ് മൃതദേഹം കണ്ടത്. ഭാര്യയ്ക്ക് വാഹനാപകടത്തിൽ പരുക്കേറ്റിരുന്നു. രണ്ട് ദിവസത്തെ അവധിയ്ക്കു ശേഷം ഇന്ന് ജോലിയ്ക്കു കയറേണ്ടതായിരുന്നു. രാജേഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വ്യക്തിപരമായ പ്രശ്നമെന്നാണ് ആത്മഹത്യക്കുറിപ്പിൽ പറയുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/365279/police-station-sho-found-hanging-at-residence)