---
title: "കാട്ടാനക്കൂട്ടം  വീടിൻ്റെ മുകളിലേക്ക് പനമരം മറിച്ചിട്ടു ; വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു"
english_title: "A herd of wild elephants toppled a palm tree onto the roof of a house; the family barely escaped with their lives."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/365201/a-herd-of-wild-elephants-toppled-a-palm-tree-onto-the-roof-of-a-house-the-family-barely-escaped-with-their-lives"
published_at: "2026-06-11T06:03:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a0282cb8b6_1000636557.jpg"
keywords: []
---

# കാട്ടാനക്കൂട്ടം  വീടിൻ്റെ മുകളിലേക്ക് പനമരം മറിച്ചിട്ടു ; വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

> **Lead Summary:** കോതമംഗലം : കുട്ടന്പുഴ പിണവൂർകുടിയിൽ കാട്ടാനക്കൂട്ടം

## Article Content

കോതമംഗലം : കുട്ടന്പുഴ പിണവൂർകുടിയിൽ കാട്ടാനക്കൂട്ടം

വീടിൻ്റെ മുകളിലേക്ക് പനമരം മറിച്ചിട്ടു. മൂന്നംഗ കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബുധൻ പുലർച്ചെ മൂന്നിനെത്തിയ കാട്ടാനക്കൂട്ടമാണ് പൊട്ടനാനിക്കൽ ബിനോയിയുടെ വീടിൻ്റെ മുകളിലേക്ക് പനമരം മറിച്ചിട്ടത്.

ശബ്ദംകേട്ട താമസക്കാരായ രാജൻ, ഭാര്യ അനിത, ഇവരുടെ മകൾ ആദി (10) എന്നിവർ വീടിന് പുറകിലൂടെ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കാട്ടാനശല്യം രൂക്ഷമായതോടെ വീടിനു പുറത്തിറങ്ങാൻപോലും കഴിയാത്ത അവസ്ഥയാണെന്നും വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നും വാർഡ് അംഗം ബിന്ദു രാജേന്ദ്രൻ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/365201/a-herd-of-wild-elephants-toppled-a-palm-tree-onto-the-roof-of-a-house-the-family-barely-escaped-with-their-lives)