---
title: "നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന് പിന്നിൽ പിക്കപ് വാനിടിച്ച് ഡ്രൈവർക്ക് പരിക്ക്"
english_title: "Driver injured after pickup truck hits parked KSRTC bus."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/365092/driver-injured-after-pickup-truck-hits-parked-ksrtc-bus"
published_at: "2026-06-10T13:35:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a291ae17079d_1000635274.jpg"
keywords: []
---

# നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന് പിന്നിൽ പിക്കപ് വാനിടിച്ച് ഡ്രൈവർക്ക് പരിക്ക്

> **Lead Summary:** പെരുമ്പാവൂർ : നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന് പിന്നിൽ പിക്കപ് വാനിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു.

## Article Content

പെരുമ്പാവൂർ : നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന് പിന്നിൽ പിക്കപ് വാനിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു.

മാറമ്പിള്ളി എംഇഎസ് ബസ് സ്റ്റോപ്പിൽ ചൊവ്വ രാവിലെ ആറിനായിരുന്നു അപകടം. ബസ് സ്റ്റോപ്പിൽ നിർത്തിയ ബസിന് പിറകിൽ പിക്കപ് വാൻ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ പിക്കപ് വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരാണ് പുറത്തെടുത്തത്. ഇദ്ദേഹത്തെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിക്കപ് വാനിന്റെ മുൻവശം പൂർണമായും തകർന്നു. ആലുവ ഭാഗത്തേക്ക് പോകുകയായിരുന്നു ഇരു വാഹനങ്ങളും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/365092/driver-injured-after-pickup-truck-hits-parked-ksrtc-bus)