---
title: "എറണാകുളത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Policeman found dead in Ernakulam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364974/policeman-found-dead-in-ernakulam"
published_at: "2026-06-09T20:29:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a282a5f40e75_1000634993.jpg"
keywords: []
---

# എറണാകുളത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** പറവൂരിൽ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. മുനമ്പം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ വിനു വർഗീസിനെ ആണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

## Article Content

പറവൂരിൽ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. മുനമ്പം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ വിനു വർഗീസിനെ ആണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

വീടിൻ്റെ മുകൾ നിലയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പറവൂർ കെടാമംഗലത്തെ വീട്ടിലാണ് വിനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സാമ്പത്തിക ബാധ്യത മൂലമാണ് താൻ ജീവനൊടുക്കുന്നത് എന്ന് കുറിപ്പെഴുതി വെച്ചാണ് വിനു ജീവനൊടുക്കിയത്. വിനുവിൻറെ ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364974/policeman-found-dead-in-ernakulam)