---
title: "മിന്നൽച്ചുഴലിയിൽ വ്യാപക നാശനഷ്ടം ; സ്കൂൾ പാർക്കിങ്ങിൽ തേക്കുമരം വീണ് കാറും മൂന്ന് ഓട്ടോറിക്ഷകളും തകർന്നു"
english_title: "Lightning storm causes extensive damage; Teak tree falls in school parking lot, damaging car and three autorickshaws."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364844/lightning-storm-causes-extensive-damage-teak-tree-falls-in-school-parking-lot-damaging-car-and-three-autorickshaws"
published_at: "2026-06-09T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27a87930cf1_1000634244.jpg"
keywords: []
---

# മിന്നൽച്ചുഴലിയിൽ വ്യാപക നാശനഷ്ടം ; സ്കൂൾ പാർക്കിങ്ങിൽ തേക്കുമരം വീണ് കാറും മൂന്ന് ഓട്ടോറിക്ഷകളും തകർന്നു

> **Lead Summary:** ജില്ലയിലെ വില്ലടം, നടത്തറ, പൂച്ചട്ടി തുടങ്ങിയ പ്രദേശങ്ങളിൽ രാവിലെയുണ്ടായ മിന്നൽച്ചുഴലിയിൽ വ്യാപക നാശനഷ്ടം.

## Article Content

ജില്ലയിലെ വില്ലടം, നടത്തറ, പൂച്ചട്ടി തുടങ്ങിയ പ്രദേശങ്ങളിൽ രാവിലെയുണ്ടായ മിന്നൽച്ചുഴലിയിൽ വ്യാപക നാശനഷ്ടം.

അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. പൂച്ചെട്ടി ഭാരതീയ വിദ്യാഭവൻ സ്‌കൂളിന്റെ പാർക്കിങ്ങിൽ തേക്കുമരങ്ങളാണ് കടപുഴകി വീണത്. മരം വീണ് മൂന്ന് ഓട്ടോറിക്ഷകളും ഒരു കാറും തകർന്നു. ആർക്കും പരിക്കേറ്റിട്ടില്ല.

മരങ്ങൾ റോഡിലേക്ക് വീണതോടെ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ചുമാറ്റിയ ശേഷമാണ് പ്രദേശത്തെ ഗതാഗതം പൂർണ്ണസ്ഥിതിയിലാക്കിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364844/lightning-storm-causes-extensive-damage-teak-tree-falls-in-school-parking-lot-damaging-car-and-three-autorickshaws)