---
title: "മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരൻ കുടുംബം സഞ്ചരിച്ച കാറിലിടിച്ചു ; രണ്ട് കുട്ടികൾക്ക് പരിക്ക്"
english_title: "Drunk policeman hits family car; two children injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364831/drunk-policeman-hits-family-car-two-children-injured"
published_at: "2026-06-09T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27a3f72ca1c_accideng.jpg"
keywords: []
---

# മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരൻ കുടുംബം സഞ്ചരിച്ച കാറിലിടിച്ചു ; രണ്ട് കുട്ടികൾക്ക് പരിക്ക്

> **Lead Summary:** തിരുവനന്തപുരം : മദ്യപിച്ച് ബോധമില്ലാതെ വാഹനമോടിച്ച പൊലീസുകാരൻ കുടുംബം സഞ്ചരിച്ച കാറിലിടിച്ച് അപകടമുണ്ടാക്കി.

## Article Content

തിരുവനന്തപുരം : മദ്യപിച്ച് ബോധമില്ലാതെ വാഹനമോടിച്ച പൊലീസുകാരൻ കുടുംബം സഞ്ചരിച്ച കാറിലിടിച്ച് അപകടമുണ്ടാക്കി.

അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ഇതേക്കുറിച്ച് ചോദ്യം ചെയ്ത കുടുംബാംഗങ്ങളെ പൊലീസുകാരൻ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

അരുവിക്കര സി.ഇ.ടി എൻജിനീയറിങ് കോളേജിന് സമീപം ചൊവ്വാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം. വലിയതുറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അനൂപാണ് മദ്യപിച്ച് അമിതവേഗതയിൽ പാഞ്ഞെത്തി അപകടമുണ്ടാക്കിയത്. ഇയാൾ സ്ഥിരമായി മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്ന ആളാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

അപകടത്തിന് പിന്നാലെ നാട്ടുകാർ വിളിച്ചറിയിച്ചതനുസരിച്ച് വിളപ്പിൽശാല പൊലീസ് സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. പൊലീസിനെ കണ്ടതോടെ താൻ കുടുങ്ങുമെന്ന് മനസ്സിലാക്കിയ അനൂപ്, കാറിലുണ്ടായിരുന്ന മദ്യക്കുപ്പികൾ സമീപത്തെ ഓടയിലേക്ക് വലിച്ചെറിഞ്ഞ് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാർ ഇത് കൈയോടെ പിടികൂടി.

തുടർന്ന് വിളപ്പിൽശാല പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. അപകടത്തിൽ പരിക്കേറ്റ രണ്ട് കുട്ടികളെയും ഉടൻ തന്നെ നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364831/drunk-policeman-hits-family-car-two-children-injured)