---
title: "ബസിടിച്ച് മറിഞ്ഞ വൈദ്യുതിത്തൂൺ അതേ ബസിനുമുകളിൽ വീണു"
english_title: "A power pole that was hit by a bus fell on top of the same bus."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364783/a-power-pole-that-was-hit-by-a-bus-fell-on-top-of-the-same-bus"
published_at: "2026-06-09T05:47:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a275bb515ebe_1000633816.jpg"
keywords: []
---

# ബസിടിച്ച് മറിഞ്ഞ വൈദ്യുതിത്തൂൺ അതേ ബസിനുമുകളിൽ വീണു

> **Lead Summary:** കവളങ്ങാട് : നിയന്ത്രണംവിട്ട ബസിടിച്ച് മറിഞ്ഞ വൈദ്യുതിത്തൂൺ അതേ ബസിനുമുകളിൽ വീണു. കൊച്ചി--ധനുഷ്കോടി ദേശീയപാതയിൽ നെല്ലിമറ്റം സെന്റ് ജോസഫ്‌സ് പള്ളിക്കുസമീപം തിങ്കൾ രാവിലെയാണ് അപകടം.

## Article Content

കവളങ്ങാട് : നിയന്ത്രണംവിട്ട ബസിടിച്ച് മറിഞ്ഞ വൈദ്യുതിത്തൂൺ അതേ ബസിനുമുകളിൽ വീണു. കൊച്ചി--ധനുഷ്കോടി ദേശീയപാതയിൽ നെല്ലിമറ്റം സെന്റ് ജോസഫ്‌സ് പള്ളിക്കുസമീപം തിങ്കൾ രാവിലെയാണ് അപകടം.

കട്ടപ്പനയിൽനിന്ന് എറണാകുളത്തിന് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് വളവിൽ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിൽ ഇടിക്കുകയായിരുന്നു. തൂൺ ഒടിഞ്ഞ് ബസിനുമുകളിൽ വീണതോടെ ദേശീയപാതയിൽ ഗതാഗതതടസ്സമുണ്ടായി. ഊന്നുകൽ പൊലീസെത്തി നാട്ടുകാരുടെ സഹായത്തോടെ മണ്ണുമാന്തി ഉപയോഗിച്ച് തൂൺ ഉയർത്തിമാറ്റി. അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364783/a-power-pole-that-was-hit-by-a-bus-fell-on-top-of-the-same-bus)