---
title: "ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് 19 പേർക്ക് പരിക്ക് "
english_title: "19 injured as bus loses control and hits tree."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364782/19-injured-as-bus-loses-control-and-hits-tree"
published_at: "2026-06-09T05:43:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a275ad0845d9_1000633814.jpg"
keywords: []
---

# ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് 19 പേർക്ക് പരിക്ക് 

> **Lead Summary:** പെരുമ്പാവൂർ : എഎം റോഡിൽ ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് 19 പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. തിങ്കൾ രാവിലെ 7.50ന് കുറുപ്പംപടിക്കുസമീപം വട്ടോളിപ്പടിയിലാണ് അപകടം.

## Article Content

പെരുമ്പാവൂർ : എഎം റോഡിൽ ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് 19 പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. തിങ്കൾ രാവിലെ 7.50ന് കുറുപ്പംപടിക്കുസമീപം വട്ടോളിപ്പടിയിലാണ് അപകടം.

പെരുമ്പാവൂരിൽനിന്ന് കോതമംഗലത്തേക്ക് പോകുകയായിരുന്ന എസ്എംഎസ് ബസ് മറ്റ് വാഹനങ്ങളെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ അഗ്നിരക്ഷാസേനയെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിന് കുറുകെക്കിടന്ന ബസ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. രാവിലെ ജോലിക്കുപോകുന്ന സമയമായതിനാൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364782/19-injured-as-bus-loses-control-and-hits-tree)