---
title: "സംഗീത പരിപാടിക്കിടെ അമിതമായി മദ്യം കഴിച്ചതിനെ തുടർന്ന് യുവാവ് കുഴഞ്ഞുവീണു മരിച്ചു"
english_title: "A young man collapsed and died after drinking too much alcohol during a concert."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364676/a-young-man-collapsed-and-died-after-drinking-too-much-alcohol-during-a-concert"
published_at: "2026-06-08T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2675adca232_1000632051.jpg"
keywords: []
---

# സംഗീത പരിപാടിക്കിടെ അമിതമായി മദ്യം കഴിച്ചതിനെ തുടർന്ന് യുവാവ് കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:**  വോർളിയിലെ എൻ.എസ്.സി.ഐ ഡോമിൽ നടന്ന വൻകിട സംഗീത പരിപാടിക്കിടെ അമിതമായി മദ്യം കഴിച്ചതിനെ തുടർന്ന് യുവാവ് കുഴഞ്ഞുവീണു മരിച്ചു. മാഹിം സ്വദേശിയായ വൃഷഭ് ഗാംഗുർദെ ആണ് ദാരുണമായി മരണപ്പെട്ടത്.

## Article Content

 വോർളിയിലെ എൻ.എസ്.സി.ഐ ഡോമിൽ നടന്ന വൻകിട സംഗീത പരിപാടിക്കിടെ അമിതമായി മദ്യം കഴിച്ചതിനെ തുടർന്ന് യുവാവ് കുഴഞ്ഞുവീണു മരിച്ചു. മാഹിം സ്വദേശിയായ വൃഷഭ് ഗാംഗുർദെ ആണ് ദാരുണമായി മരണപ്പെട്ടത്.

ഇയാളോടൊപ്പം മദ്യപിച്ച 35 വയസ്സുകാരിയായ സുഹൃത്തിനെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച രാത്രി നടന്ന 'ക്ലാങ്കുൻസ്റ്റർ ഓൾ നൈറ്റ് ലോങ്' എന്ന മ്യൂസിക് ഷോയ്ക്കിടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.

വൈകിട്ട് 6 മണി മുതൽ രാത്രി 10 മണി വരെ നടന്ന പരിപാടിയിൽ വൻ ജനത്തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഇതിനിടെ മദ്യവും എനർജി ഡ്രിങ്കുകളും അമിതമായി കഴിച്ചതിനെ തുടർന്ന് ഇരുവരും കടുത്ത ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയായിരുന്നു.

തിരക്കേറിയ വേദിയിൽ വെച്ച് അസ്വസ്ഥത രൂക്ഷമായതോടെ ഇരുവരെയും ഉടൻ തന്നെ സമീപത്തെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364676/a-young-man-collapsed-and-died-after-drinking-too-much-alcohol-during-a-concert)