---
title: "മധ്യവയസ്‌കനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Middle-aged man found dead inside car."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364622/middle-aged-man-found-dead-inside-car"
published_at: "2026-06-08T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a264e11eb518_1000559655.png"
keywords: []
---

# മധ്യവയസ്‌കനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കാര്യവട്ടത്ത് മധ്യവയസ്‌കനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാര്യവട്ടം പേരൂരിൽ ആണ് സംഭവം.

## Article Content

കാര്യവട്ടത്ത് മധ്യവയസ്‌കനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാര്യവട്ടം പേരൂരിൽ ആണ് സംഭവം.

ചെമ്പഴന്തി അണിയൂർ സ്വദേശി രാജീവിനെ (50) ആണ് സ്വന്തം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രൗണ്ടിൽ കളിക്കാനെത്തിയ കുട്ടികളാണ് കാറിനുള്ളിൽ ആളെ കണ്ടത്. തുടർന്ന് കഴക്കൂട്ടം പൊലീസിൽ വിവരമറിയിച്ചു.

പൊലീസ് എത്തി ഗ്ലാസ് പൊട്ടിച്ച് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ രാജീവിനെ കണ്ടത്. ഇന്നലെയാണ് ഇയാൾ ഗ്രൗണ്ടിൽ കാർ പാർക്ക് ചെയ്‌തത്‌. ഇന്നലെ കളിക്കാനെത്തിയ കുട്ടികളോട് ഇയാൾ സംസാരിച്ചിരുന്നു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364622/middle-aged-man-found-dead-inside-car)