---
title: "ഊഞ്ഞാൽ ആടുന്നതിനിടയിൽ തൂൺ തകർന്ന് വീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം"
english_title: "Six-year-old girl dies after falling from a pole while swinging."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364618/six-year-old-girl-dies-after-falling-from-a-pole-while-swinging"
published_at: "2026-06-08T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a264ad2bc8f5_1000399141.png"
keywords: []
---

# ഊഞ്ഞാൽ ആടുന്നതിനിടയിൽ തൂൺ തകർന്ന് വീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം

> **Lead Summary:** ഊഞ്ഞാൽ ആടുന്നതിനിടയിൽ കൽതൂൺ തകർന്ന് വീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം. ഡൽഹിയിലെ ഹൊളംബി കുർദ് മേഖലയിലെ നരേല വ്യാവസായിക പ്രദേശത്താണ് സംഭവം. മരിച്ച കുട്ടിയുടെ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

## Article Content

ഊഞ്ഞാൽ ആടുന്നതിനിടയിൽ കൽതൂൺ തകർന്ന് വീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം. ഡൽഹിയിലെ ഹൊളംബി കുർദ് മേഖലയിലെ നരേല വ്യാവസായിക പ്രദേശത്താണ് സംഭവം. മരിച്ച കുട്ടിയുടെ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

അപകടത്തിന് പിന്നിൽ അട്ടിമറിയൊന്നും സംഭവിച്ചിട്ടില്ലന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. പഴകിയ കൽതൂണിൽ കെട്ടിയിരുന്ന ഊഞ്ഞാലിലാണ് കുട്ടി കളിച്ചത്. ആടുന്നതിനിടയിൽ ഇത് ഇടിഞ്ഞ് വീണ് കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയാണ് ഉണ്ടായത്. ഓടയിൽ വീണ നിലയിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഭവസ്ഥലത്ത് എത്തുന്നത്.

അബോധാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയുടെ മൃതദേഹ ബാബു ജഗ്‌ജീവൻ റാം മെമ്മോറിയൽ ഹോസ്പ‌ിറ്റലിലേക്ക് മാറ്റി. വളരെ പഴകിയ നിലയിലുണ്ടായിരുന്ന കൽതൂണിന് ഊഞ്ഞാലിന്റെ സമ്മർദം താങ്ങാനുള്ള ശേഷി ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ദൃക്സാക്ഷികളുടെ കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364618/six-year-old-girl-dies-after-falling-from-a-pole-while-swinging)