---
title: "ശക്തമായ മഴ ; കിണർ ഇടിഞ്ഞ് തകർന്നു"
english_title: "Heavy rain; well collapses and breaks."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364617/heavy-rain-well-collapses-and-breaks"
published_at: "2026-06-08T10:19:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2649dfb316b_1000632545.jpg"
keywords: []
---

# ശക്തമായ മഴ ; കിണർ ഇടിഞ്ഞ് തകർന്നു

> **Lead Summary:** നെടുമ്പാശേരി : ശക്തമായ മഴയിൽ ചെങ്ങമനാട് പഞ്ചായത്തിലെ കോയിക്കൽക്കടവിനുസമീപം കോയിക്കൽ വീട്ടിൽ തമ്പിയുടെ കിണർ ഇടിഞ്ഞ് തകർന്നു. ആളപായം ഉണ്ടായില്ല.

## Article Content

നെടുമ്പാശേരി : ശക്തമായ മഴയിൽ ചെങ്ങമനാട് പഞ്ചായത്തിലെ കോയിക്കൽക്കടവിനുസമീപം കോയിക്കൽ വീട്ടിൽ തമ്പിയുടെ കിണർ ഇടിഞ്ഞ് തകർന്നു. ആളപായം ഉണ്ടായില്ല.

ഞായർ രാവിലെ 8.45ന് തമ്പിയുടെ ഭാര്യ അടുക്കളയിൽ പാചകം ചെയ്യുന്നതിനിടയിൽ വലിയശബ്ദം കേട്ട് നോക്കിയപ്പോഴാണ് കിണർ ഇടിഞ്ഞത് കണ്ടത്. കിണറിൻ്റെ തൂണുകളും ചുറ്റുവശക്കെട്ടുകളും ഇളകി കിണറിനകത്ത് നിലംപൊത്തി.

കിണറിൽ സ്ഥാപിച്ചിരുന്ന മോട്ടോറടക്കം വൻശബ്ദത്തോടെ കിണറിൽ വീണു. കടുത്ത വേനലിലും സുലഭമായി വെള്ളം ലഭിക്കുന്ന ഏകദേശം 25 അടി താഴ്‌ചയുള്ള കിണറാണ് ഇടിഞ്ഞത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364617/heavy-rain-well-collapses-and-breaks)