---
title: "വെളീപ്പാലം റെയിൽവേ ഗേറ്റ് മുന്നറിയിപ്പില്ലാതെ അടച്ചു ; പ്രതിഷേധം ശക്തം"
english_title: "Velipalam railway gate closed without warning; protests strong."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364594/velipalam-railway-gate-closed-without-warning-protests-strong"
published_at: "2026-06-08T08:56:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a263660710c0_1000632543.jpg"
keywords: []
---

# വെളീപ്പാലം റെയിൽവേ ഗേറ്റ് മുന്നറിയിപ്പില്ലാതെ അടച്ചു ; പ്രതിഷേധം ശക്തം

> **Lead Summary:** ആമ്പല്ലൂർ : വെളീപ്പാലം റെയിൽവേ ഗേറ്റ് മുന്നറിയിപ്പില്ലാതെ അടച്ചതിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തം.

## Article Content

ആമ്പല്ലൂർ : വെളീപ്പാലം റെയിൽവേ ഗേറ്റ് മുന്നറിയിപ്പില്ലാതെ അടച്ചതിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തം.

റോഡ് കുത്തിപ്പൊളിച്ചശേഷം പണി പൂർത്തിയാക്കാതെ അപകടാവസ്ഥയിൽ ഉപേക്ഷിച്ചതിനെത്തുടർന്ന് നിരവധി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു.

രോഗികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകളാണ് കടുത്ത യാത്രാദുരിതം നേരിടുന്നത്. റെയിൽവേ അധികൃതരുടെ ജനദ്രോഹനടപടിക്കെതിരെ നടന്ന സമരം രണ്ടാംവാർഡ് അംഗം അതുൽ പാണക്കാടൻ ഉദ്ഘാടനം ചെയ്‌തു. അനീഷ്‌ പാറക്കൽ അധ്യക്ഷനായി.

ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥർ റോഡിന്റെ അറ്റകുറ്റപ്പണി പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കാമെന്ന് ഉറപ്പുനൽകി. ഉറപ്പിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധപരിപാടികൾ താൽക്കാലികമായി അവസാനിപ്പിച്ചതായി ഭാരവാഹികൾ അറിയിച്ചു. എത്രയും വേഗം പണി തീർത്തില്ലെങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364594/velipalam-railway-gate-closed-without-warning-protests-strong)