---
title: "തക്കാളി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ബൈക്ക് യാത്രക്കാരൻ മരിച്ചു"
english_title: "Biker dies after lorry carrying tomatoes loses control and overturns."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364581/biker-dies-after-lorry-carrying-tomatoes-loses-control-and-overturns"
published_at: "2026-06-08T05:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26020a13355_1000632402.jpg"
keywords: []
---

# തക്കാളി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ബൈക്ക് യാത്രക്കാരൻ മരിച്ചു

> **Lead Summary:** തക്കാളി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ബൈക്ക് യാത്രക്കാരൻ മരിച്ചു.

## Article Content

തക്കാളി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ബൈക്ക് യാത്രക്കാരൻ മരിച്ചു.

മൈനാഗപ്പള്ളി ഇടവനശേരി കൊട്ടിലയ്യത്ത് വീട്ടിൽ അബ്ദു‌ൽ സലാം (54) ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് മരിച്ചത്. മൈനാഗപ്പള്ളി കുറ്റിയിൽ മുക്കിൽ 30 നു രാവിലെയായിരുന്നു സംഭവം.

കരുനാഗപ്പള്ളിയിൽ നിന്നും ശാസ്താംകോട്ടയിലേക്ക് തക്കാളിയുമായി വന്ന ലോറി, മഴയിൽ റോഡിൽ തെന്നി മറിയുകയായിരുന്നു. ഇതിനിടെ സലാമിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. മകനെ ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിൽ വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സലാം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364581/biker-dies-after-lorry-carrying-tomatoes-loses-control-and-overturns)