---
title: "കാമുകനുമായി തർക്കം ; ഇരുപത്തിമൂന്നുകാരി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്‌തു , യുവാവ് അറസ്റ്റിൽ"
english_title: "Argument with boyfriend; 23-year-old girl commits suicide by jumping from hostel building, youth arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364550/argument-with-boyfriend-23-year-old-girl-commits-suicide-by-jumping-from-hostel-building-youth-arrested"
published_at: "2026-06-07T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a25863769586_1000460626.png"
keywords: []
---

# കാമുകനുമായി തർക്കം ; ഇരുപത്തിമൂന്നുകാരി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്‌തു , യുവാവ് അറസ്റ്റിൽ

> **Lead Summary:** കാമുകനുമായുണ്ടായ കടുത്ത തർക്കത്തിനൊടുവിൽ ഇരുപത്തിമൂന്നുകാരി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

## Article Content

കാമുകനുമായുണ്ടായ കടുത്ത തർക്കത്തിനൊടുവിൽ ഇരുപത്തിമൂന്നുകാരി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ഹൈദരാബാദിലെ ഐ.ടി ഹബ്ബായ ഗച്ചിബൗളിയിലെ കോ-ലിവിങ് ഹോസ്റ്റലിൽ താമസിച്ചിരുന്ന ആന്ധ്രാപ്രദേശ് സ്വദേശിനി മൊല്ലി ദുർഗയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ കാമുകനും ഓൺലൈൻ ഡെലിവറി ബോയുമായ സായ് കുമാർ പോസ്റ്റിയെ ഗച്ചിബൗളി പൊലീസ് അടിയന്തിരമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പൊലീസ് വ്യക്തമാക്കുന്നതനുസരിച്ച് ദുർഗയും സായ് കുമാറും തമ്മിൽ ദീർഘനാളായി പ്രണയത്തിലായിരുന്നു.

എന്നാൽ സായ് കുമാറിൻ്റെ മോശം പെരുമാറ്റവും നിരന്തരമായ മാനസിക പീഡനവും കാരണം ഇവർക്കിടയിൽ ഇടയ്ക്കിടെ കടുത്ത വഴക്കുകൾ ഉണ്ടാകാറുണ്ടായിരുന്നു. കഴിഞ്ഞ ജൂൺ അഞ്ചിന് രാത്രി ദുർഗ താമസിക്കുന്ന ഹോസ്റ്റലിലെത്തിയ സായ് കുമാറുമായി, ഇയാളുടെ അമിത മദ്യപാന ശീലത്തെച്ചൊല്ലി ദുർഗ വീണ്ടും തർക്കത്തിലേർപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364550/argument-with-boyfriend-23-year-old-girl-commits-suicide-by-jumping-from-hostel-building-youth-arrested)