---
title: "കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു"
english_title: "A young man drowned in a pond while going for a swim with his friends."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364535/a-young-man-drowned-in-a-pond-while-going-for-a-swim-with-his-friends"
published_at: "2026-06-07T17:25:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a255c6aebdfb_1000632061.jpg"
keywords: []
---

# കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

> **Lead Summary:** കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് കിഴക്കമ്പലത്തെ കുളത്തിൽ മുങ്ങി മരിച്ചു.

## Article Content

കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് കിഴക്കമ്പലത്തെ കുളത്തിൽ മുങ്ങി മരിച്ചു.

കൊല്ലം മയ്യനാട് ചെറുവിള പുത്തൻ വീട്ടിൽ നബീൽ നസീർ (21) ആണ് മരിച്ചത്. ശനിയാഴ്‌ച വൈകുന്നേരം കൂട്ടുകാർക്കൊപ്പം വെമ്പിള്ളി വായനശാലയ്ക്ക് സമീപമുള്ള പുതുക്കുളം ചിറയിൽ കുളിക്കാനിറങ്ങിയതായിരുന്നു നബീൽ.

വെള്ളത്തിൽ മുങ്ങിത്താണ നബീലിനെ രക്ഷിക്കാൻ കൂട്ടുകാർക്ക് സാധിക്കാതെ വന്നതോടെ, ഫയർഫോഴ്‌സിൽ വിളിച്ച് വിവരമറിയിച്ചു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സു‌ം ചേർന്ന് കുളത്തിൽ തെരച്ചിൽ നടത്തി.

രാത്രി ഏഴ് മണിയോടെയാണ് 18 അടി ആഴമുള്ള കുളത്തിനടിയിൽ വള്ളിപ്പായലിൽ കുടുങ്ങി കിടന്ന നിലയിൽ നബീലിനെ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364535/a-young-man-drowned-in-a-pond-while-going-for-a-swim-with-his-friends)