---
title: "വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പോർച്ചിൽ കിടന്ന കാർ മോഷ്‌ടിച്ചു ; അഞ്ചു പേർ പിടിയിൽ"
english_title: "Five arrested for threatening housewife with knife and stealing car parked on porch."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364379/five-arrested-for-threatening-housewife-with-knife-and-stealing-car-parked-on-porch"
published_at: "2026-06-07T07:50:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a24d5ac46b9f_1000415311.png"
keywords: []
---

# വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പോർച്ചിൽ കിടന്ന കാർ മോഷ്‌ടിച്ചു ; അഞ്ചു പേർ പിടിയിൽ

> **Lead Summary:** മൂവാറ്റുപുഴ : വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പോർച്ചിൽ കിടന്ന കാർ മോഷ്‌ടിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ.

## Article Content

മൂവാറ്റുപുഴ : വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പോർച്ചിൽ കിടന്ന കാർ മോഷ്‌ടിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ.

വേങ്ങൂർ അരുവപ്പാറ ഈട്ടുങ്കൽപ്പടി വീട്ടിൽ വിജയൻ (68), പ്ലാച്ചേരി വീട്ടിൽ അലൻ (26), മഞ്ഞാക്കൽ വീട്ടിൽ രാജൻ (61), മേക്കപ്പാല മാലിക്കുടി വീട്ടിൽ ബേസിൽ ജോർജ് (30), കോട്ടപ്പടി പ്ലാമുട്ടിമാലിയിൽ വീട്ടിൽ ആഷിൽ (25) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തത്‌.

കഴിഞ്ഞ നാലിന് വൈകിട്ട് നാലിന് ഈസ്റ്റ് മാറാടിയിലെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് കവർച്ച. വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്. പരാതിക്കാരിയുടെ ഭർത്താവുമായുള്ള സാമ്പത്തിക ഇടപാടുകളിലുള്ള തർക്കമാണ് കവർച്ചയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്‌ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘമാണ് പ്രതികളെ അറസ്റ്റുചെയ്‌തത്‌.

എസ്ഐമാരായ എൻ എസ് റോയ്, എസ് ശ്രീനാഥ്, പി സി ജയകുമാർ, സി പി ബഷീർ, എം വി ദിലീപ് കുമാർ, എഎസ്ഐ സാബിർ കെ ഉസ്‌മാൻ, എസിപിഒമാരായ എച്ച് ഹാരിസ്, വി എ റഫീഖ്, എം പി രതീഷ്, കെ പി നിസാർ, ശ്രീജു രാജൻ, ബിനിൽ എൽദോസ് എന്നിവരും അന്വേഷകസംഘത്തിലുണ്ടായിരുന്നു.പ്രതികളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364379/five-arrested-for-threatening-housewife-with-knife-and-stealing-car-parked-on-porch)