---
title: "ഇലഞ്ഞിയിൽ റേഷൻ കടയ്ക്ക് പൂട്ടുവീണു"
english_title: "Ration shop in Ilanji closed."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364378/ration-shop-in-ilanji-closed"
published_at: "2026-06-07T07:46:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a24d4a016441_1000631071.jpg"
keywords: []
---

# ഇലഞ്ഞിയിൽ റേഷൻ കടയ്ക്ക് പൂട്ടുവീണു

> **Lead Summary:** കൂത്താട്ടുകുളം : ഭക്ഷ്യമന്ത്രിയുടെ മണ്ഡലത്തിൽ റേഷൻ കടയ്ക്ക് പൂട്ടുവീണു.

## Article Content

കൂത്താട്ടുകുളം : ഭക്ഷ്യമന്ത്രിയുടെ മണ്ഡലത്തിൽ റേഷൻ കടയ്ക്ക് പൂട്ടുവീണു.

മന്ത്രിയുടെ വീടിൻ്റെ തൊട്ടടുത്ത പഞ്ചായത്തായ ഇലഞ്ഞി മുത്തോലപുരത്തെ റേഷൻ കടയാണ് അടച്ചുപൂട്ടിയത്. കടയിൽനിന്ന് ഭക്ഷ്യ സാധനങ്ങൾ ശനി ഉച്ചയോടെ ഗോഡൗണിലേക്ക് മാറ്റിയതായി നാട്ടുകാർ പറഞ്ഞു.

മുത്തോലപുരം കവലയിലെ എ ആർ ഡി 215 നമ്പർ റേഷൻ കടയാണ് നിർത്തലാക്കിയത്. പുതിയ റേഷൻ കടകളും സപ്ലൈകോ സ്റ്റോറുകളും അനുവദിക്കുമെന്ന് സർക്കാർ നയപ്രഖ്യാപനം നടത്തിയിരുന്നു. മന്ത്രി അനൂപ് ജേക്കബിന് ഏറ്റവുമധികം ഭൂരിപക്ഷം നൽകിയ പഞ്ചായത്തുകളിലൊന്നാണ് ഇലഞ്ഞി. കട ലാഭകരമല്ലാത്തതിനാലാണ് അടച്ചുപൂട്ടുന്നതെന്നാണ് അധികൃതർ നാട്ടുകാരെ അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364378/ration-shop-in-ilanji-closed)