---
title: "ആശുപത്രിയിൽ വൻ തീപിടിത്തം ; മരുന്നുകൾ സൂക്ഷിക്കുന്ന സ്റ്റോർ റൂമിലേക്ക് തീപടർന്നു"
english_title: "Major fire breaks out in hospital; Fire breaks out in storeroom where medicines are kept."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364365/major-fire-breaks-out-in-hospital-fire-breaks-out-in-storeroom-where-medicines-are-kept"
published_at: "2026-06-07T04:53:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a24abf949716_1000631069.jpg"
keywords: []
---

# ആശുപത്രിയിൽ വൻ തീപിടിത്തം ; മരുന്നുകൾ സൂക്ഷിക്കുന്ന സ്റ്റോർ റൂമിലേക്ക് തീപടർന്നു

> **Lead Summary:** മട്ടാഞ്ചേരി : ഫോർട്ട്കൊച്ചി ഇഎസ്ഐ ആശുപത്രിയിൽ വൻ തീപിടിത്തം.

## Article Content

മട്ടാഞ്ചേരി : ഫോർട്ട്കൊച്ചി ഇഎസ്ഐ ആശുപത്രിയിൽ വൻ തീപിടിത്തം.

ശനി രാത്രി പത്തോടെയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയുടെ ടെറസിൽനിന്ന് മരുന്നുകൾ സൂക്ഷിക്കുന്ന സ്റ്റോർ റൂമിലേക്ക് തീപടരുകയായിരുന്നു. ഇത് മറ്റ് ഭാഗങ്ങളിലേക്കും പടർന്നു .

അഗ്നിരക്ഷാ സേനയുടെ അഞ്ച് യൂണിറ്റും നേവിയുടെ രണ്ട് യൂണിറ്റും എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫോർട്ട്കൊച്ചി പൊലിസും സ്ഥലത്തെത്തി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപ പ്രദേശങ്ങളിലേക്ക് തീപടരാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364365/major-fire-breaks-out-in-hospital-fire-breaks-out-in-storeroom-where-medicines-are-kept)