---
title: "പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു"
english_title: "Four-month-old baby dies after milk gets stuck in throat."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364339/four-month-old-baby-dies-after-milk-gets-stuck-in-throat"
published_at: "2026-06-06T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a243783a7080_1000630761.jpg"
keywords: []
---

# പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

> **Lead Summary:** കോഴിക്കോട് : കുറ്റ്യാടിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പദികളുടെ മകളായ ഇനായ ആണ് മരിച്ചത്.

## Article Content

കോഴിക്കോട് : കുറ്റ്യാടിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പദികളുടെ മകളായ ഇനായ ആണ് മരിച്ചത്.

ശനിയാഴ്‌ച രാവിലെയായിരുന്നു സംഭവം.പാൽ നൽകിയതിന് പിന്നാലെ കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു.

ഉടൻ കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി ഉള്ളേരിയിലെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364339/four-month-old-baby-dies-after-milk-gets-stuck-in-throat)