---
title: "കനത്ത മഴയ്ക്കിടെ വീടിന് മുകളിൽ മരം വീണ് യുവാവ് മരിച്ചു"
english_title: "Young man dies after tree falls on house during heavy rain."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364255/young-man-dies-after-tree-falls-on-house-during-heavy-rain"
published_at: "2026-06-06T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23dd12562d2_1000630368.jpg"
keywords: []
---

# കനത്ത മഴയ്ക്കിടെ വീടിന് മുകളിൽ മരം വീണ് യുവാവ് മരിച്ചു

> **Lead Summary:** മണലൂരിൽ കനത്ത മഴയ്ക്കിടെ വീടിന് മുകളിൽ മരം വീണ് യുവാവ് മരിച്ചു. മണലൂർ സ്വദേശി തൃഷ്‌ണത്ത് വീട്ടിൽ വിഷ്ണു‌ ആണ് മരിച്ചത്.

## Article Content

മണലൂരിൽ കനത്ത മഴയ്ക്കിടെ വീടിന് മുകളിൽ മരം വീണ് യുവാവ് മരിച്ചു. മണലൂർ സ്വദേശി തൃഷ്‌ണത്ത് വീട്ടിൽ വിഷ്ണു‌ ആണ് മരിച്ചത്.

ഇന്ന് ശനിയാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.

ഇവർ താമസിക്കുന്ന ഓടിട്ട വീടിന് മുകളിലേക്ക് മരം അപകടകരമായ രീതിയിൽ ചാഞ്ഞുനിൽക്കുന്നത് ഇന്നലെ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് മുൻകരുതലെന്നോണം വിഷ്‌ണുവിൻ്റെ അമ്മ വള്ളിയമ്മയെ ഇന്നലെത്തന്നെ സമീപത്തെ വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. എന്നാൽ വിഷ്ണു‌ ഈ വീട്ടിൽ തന്നെയാണ് രാത്രി കിടന്നുറങ്ങിയത്. ഇന്ന് രാവിലെ പെയ്ത‌ കനത്ത മഴയിലും കാറ്റിലും മരം വിഷ്‌ണു കിടന്നിരുന്ന മുറിയുടെ മുകളിലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു.

അപകടത്തിന് പിന്നാലെ പോലീസും ഫയർഫോഴ്സു‌ം നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് വീടിന് മുകളിലെ മരം മുറിച്ചുമാറ്റിയത്. തുടർന്ന് അവശിഷ്ടങ്ങൾക്കിടയിൽ നിന്നും വിഷ്‌ണുവിനെ പുറത്തെടുത്ത് ഉടൻ തന്നെ തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364255/young-man-dies-after-tree-falls-on-house-during-heavy-rain)