---
title: "ആശുപത്രി വളപ്പിലെ ഔഷധസസ്യ തോട്ടത്തിൽ കഞ്ചാവ് ചെടി വളർന്ന നിലയിൽ കണ്ടെത്തി ; അന്വേഷണം "
english_title: "Cannabis plant found growing in herb garden on hospital premises; investigation underway."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364134/cannabis-plant-found-growing-in-herb-garden-on-hospital-premises-investigation-underway"
published_at: "2026-06-06T05:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2366c3aba48_1000629672.jpg"
keywords: []
---

# ആശുപത്രി വളപ്പിലെ ഔഷധസസ്യ തോട്ടത്തിൽ കഞ്ചാവ് ചെടി വളർന്ന നിലയിൽ കണ്ടെത്തി ; അന്വേഷണം 

> **Lead Summary:** കോട്ടയം ജില്ലാ ജനറൽ ആശുപത്രി വളപ്പിലെ ഔഷധസസ്യ തോട്ടത്തിൽ കഞ്ചാവ് ചെടി വളർന്ന നിലയിൽ കണ്ടെത്തി.

## Article Content

കോട്ടയം ജില്ലാ ജനറൽ ആശുപത്രി വളപ്പിലെ ഔഷധസസ്യ തോട്ടത്തിൽ കഞ്ചാവ് ചെടി വളർന്ന നിലയിൽ കണ്ടെത്തി.

ആശുപത്രിയിലെ കണ്ണ് പരിശോധനാ കേന്ദ്രത്തിനും സൂപ്രണ്ട് ഓഫീസിനും സമീപം രണ്ടുമാസത്തോളമായി വളർന്ന ആറ് സെൻ്റീമീറ്ററിലധികം ഉയരമുള്ള ചെടിയാണ് വ്യാഴാഴ്ച ഉച്ചയോടെ എക്സൈസ് സംഘം സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തത്.

ആശുപത്രിയിലെത്തിയ ഒരു യുവാവാണ് ചെടി ആദ്യം കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞത്. കഞ്ചാവ് ചെടിയാണെന്ന് സംശയം തോന്നിയ യുവാവ് ആശുപത്രി വികസന സമിതി അംഗത്തെ വിവരം അറിയിച്ചു. ചെടിയുടെ ചിത്രം പകർത്തി എക്സൈസ് ഉദ്യോഗസ്ഥനായ എം പ്രവീൺ ശിവാനന്ദന് അയച്ചുനൽകി.ഇതോടെ ചെടി കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു.

തുടർന്ന്, കോട്ടയം എക്സൈസ് എൻഫോഴ്സസ്മെൻ്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസഫിന്റെ് നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ആശുപത്രിയിൽ എത്തിയവർ ആരെങ്കിലും കഞ്ചാവ് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചപ്പോൾ വിത്ത് മുളച്ചതാകാമെന്ന് എക്സൈസ് പറഞ്ഞു.

എന്നാൽ, രണ്ട് മാസത്തോളം നീണ്ട വേനൽക്കാലത്ത് വെള്ളം ഒഴിച്ചു നൽകി ആരെങ്കിലും വളർത്തിയതാണോയെന്നും പരിശോധിക്കുന്നുണ്ട്. ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണവും നിരീക്ഷണവും നടത്തുമെന്ന് എക്സൈസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364134/cannabis-plant-found-growing-in-herb-garden-on-hospital-premises-investigation-underway)