---
title: "ദാരുണം ; കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ അടിച്ചുകൊന്ന ശേഷം ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി"
english_title: "Tragedy: After beating his wife to death over a family dispute, the husband committed suicide by jumping in front of a train."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364132/tragedy-after-beating-his-wife-to-death-over-a-family-dispute-the-husband-committed-suicide-by-jumping-in-front-of-a-train"
published_at: "2026-06-06T05:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2364c666994_1000406193.png"
keywords: []
---

# ദാരുണം ; കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ അടിച്ചുകൊന്ന ശേഷം ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

> **Lead Summary:** കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ അടിച്ചുകൊന്ന ശേഷം ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ധൊലാന പൊലീസ് സ്റ്റേഷൻ പരിധിയിലെ ദെഹ്‌പ വിനായക്‌പൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

## Article Content

കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ അടിച്ചുകൊന്ന ശേഷം ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ധൊലാന പൊലീസ് സ്റ്റേഷൻ പരിധിയിലെ ദെഹ്‌പ വിനായക്‌പൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

സച്ചിൻ കുമാറും( 32) ഭാര്യ ജ്യോതിയും (28) തമ്മിൽ ശനിയാഴ്‌ച പുലർച്ചെ രൂക്ഷമായ തർക്കമുണ്ടായി. ഇതിനിടയിൽ പ്രകോപിതനായ സച്ചിൻ ഇരുമ്പ് വടികൊണ്ട് ജ്യോതിയുടെ തലയ്ക്കടിക്കുകയായിരുന്നു. ജ്യോതി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഭാര്യ മരിച്ചുവെന്ന് ഉറപ്പായതോടെ സച്ചിൻ വീടുവിട്ടിറങ്ങി സമീപത്തെ റെയിൽവേ ട്രാക്കിലെ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

ദമ്പതികളുടെ രണ്ട് കുട്ടികളും ഉറങ്ങിക്കിടക്കുമ്പോഴാണ് ഈ ദാരുണ സംഭവം നടന്നത്. രാവിലെ കുട്ടികൾ ഉണർന്നപ്പോൾ അമ്മ രക്തത്തിൽ കുളിച്ചുകിടക്കുന്നത് കാണുകയും തുടർന്ന് അയൽവാസികളെയും ബന്ധുക്കളെയും വിവരമറിയിക്കുകയുമായിരുന്നു.

സച്ചിനും ജ്യോതിയും തമ്മിൽ ദീർഘനാളായി കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും ഇരുവരും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364132/tragedy-after-beating-his-wife-to-death-over-a-family-dispute-the-husband-committed-suicide-by-jumping-in-front-of-a-train)