---
title: "എറണാകുളത്ത് എംഡിഎംഎ യുമായി മൂന്ന് പേർ പിടിയിൽ "
english_title: "Three people arrested with MDMA in Ernakulam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364131/three-people-arrested-with-mdma-in-ernakulam"
published_at: "2026-06-06T05:33:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2363de406aa_1000629883.jpg"
keywords: []
---

# എറണാകുളത്ത് എംഡിഎംഎ യുമായി മൂന്ന് പേർ പിടിയിൽ 

> **Lead Summary:** എറണാകുളത്ത് 110 ഗ്രാം എംഡിഎംഎ പിടികൂടി. ചേരാനല്ലൂർ അമൃത നഗറിലാണ് സംഭവം. തൃശൂർ സ്വദേശി ലാറി ജോൺ തട്ടിൽ, തൃശൂർ മനവലശ്ശേരി സ്വദേശി ഐവിൻ പി വിൻസന്റ്, കടമക്കുടി സ്വദേശി നിഖിൽ പീറ്റർ എന്നിവർ പിടിയിലായി. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധയിലാണ് മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തത്.

## Article Content

എറണാകുളത്ത് 110 ഗ്രാം എംഡിഎംഎ പിടികൂടി. ചേരാനല്ലൂർ അമൃത നഗറിലാണ് സംഭവം. തൃശൂർ സ്വദേശി ലാറി ജോൺ തട്ടിൽ, തൃശൂർ മനവലശ്ശേരി സ്വദേശി ഐവിൻ പി വിൻസന്റ്, കടമക്കുടി സ്വദേശി നിഖിൽ പീറ്റർ എന്നിവർ പിടിയിലായി. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധയിലാണ് മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തത്.

പ്രതികളിൽ ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് എക്സൈസ് അറിയിച്ചു. പ്രതികൾ ലഹരി കടത്താൻ ഉപയോഗിച്ച വാഹനം എക്സൈസ് പിടിച്ചെടുത്തു. എംഡിഎംഎ വിറ്റതിന് കിട്ടിയ 1,85,650 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364131/three-people-arrested-with-mdma-in-ernakulam)