---
title: "ബസിനുളളിൽ മോഷണം ; സ്ത്രീയും സുഹൃത്തും പിടിയിൽ"
english_title: "Theft inside bus; Woman and friend arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364130/theft-inside-bus-woman-and-friend-arrested"
published_at: "2026-06-06T05:29:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2362d9cdb66_1000629762.jpg"
keywords: []
---

# ബസിനുളളിൽ മോഷണം ; സ്ത്രീയും സുഹൃത്തും പിടിയിൽ

> **Lead Summary:** കൊച്ചി : പെരുമ്പാവൂരിൽ ബസിനുളളിൽ മോഷണം നടത്തിയ സ്ത്രീയും സുഹൃത്തും പിടിയിൽ. കർണാടക സ്വദേശി രാധ, ഇവരുടെ ആൺസുഹൃത്ത് രതീഷ് എന്നിവരാണ് പെരുമ്പാവൂർ പൊലീസിൻ്റെ പിടിയിലായത്.

## Article Content

കൊച്ചി : പെരുമ്പാവൂരിൽ ബസിനുളളിൽ മോഷണം നടത്തിയ സ്ത്രീയും സുഹൃത്തും പിടിയിൽ. കർണാടക സ്വദേശി രാധ, ഇവരുടെ ആൺസുഹൃത്ത് രതീഷ് എന്നിവരാണ് പെരുമ്പാവൂർ പൊലീസിൻ്റെ പിടിയിലായത്.

വ്യാഴാഴ്ച്ച വൈകുന്നേരം നടന്ന മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. കാക്കനാടുള്ള ഇവരുടെ വാടക മുറിയിൽ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ബസ് പെരുമ്പാവൂർ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് പ്രതി രാധ മോഷണം നടത്തിയത്.

യാത്രക്കാർ കൂട്ടമായി ഇറങ്ങുന്ന തിരക്കിനിടെ ധരിച്ചിരുന്ന ചുരിദാറിൻ്റെ ഷാൾ ഉപയോഗിച്ച് കൈ മറച്ചുപിടിച്ചാണ് രാധ സഹയാത്രികയായ സ്ത്രീയുടെ ബാഗ് തുറന്ന് പേഴ്‌സ് കവർന്നത്.

പേഴ്സിനുള്ളിൽ സൂക്ഷിച്ചിരുന്ന പണവും എടിഎം കാർഡും നഷ്ടമായി. മോഷണത്തിന്റെ വ്യക്തമായ ദൃശ്യങ്ങൾ ബസിനുളളിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. സംഭവത്തിൽ മോഷണത്തിനിരയായ സ്ത്രീയുടെ പരാതിയിൽ പെരുമ്പാവൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364130/theft-inside-bus-woman-and-friend-arrested)