---
title: "റബർ ബാന്റ് നിർമാണ കമ്പനിക്ക് തീ പിടിച്ചു ; വൻ നാശനഷ്ടം"
english_title: "Fire breaks out at rubber band manufacturing company; extensive damage reported."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364129/fire-breaks-out-at-rubber-band-manufacturing-company-extensive-damage-reported"
published_at: "2026-06-06T05:23:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a236198b19d5_1000629884.jpg"
keywords: []
---

# റബർ ബാന്റ് നിർമാണ കമ്പനിക്ക് തീ പിടിച്ചു ; വൻ നാശനഷ്ടം

> **Lead Summary:** പെരുമ്പാവൂർ : റബർ ബാന്റ് നിർമാണ കമ്പനിക്ക് തീ പിടിച്ച് നാശനഷ്ടം. വെങ്ങോല ടാങ്ക് സിറ്റിക്ക് സമീപം പഴന്തോട്ടം മാമ്പഴവീട്ടിൽ എം കെ ഉണ്ണിക്കൃഷ്ണന്റെ ശ്രീകൃഷ്ണ റബേഴ്‌സ് എന്ന റബർ ബാന്റ് നിർമാണ കമ്പനിയിലാണ് വെള്ളി വൈകിട്ട് തീപിടിച്ചത്.

## Article Content

പെരുമ്പാവൂർ : റബർ ബാന്റ് നിർമാണ കമ്പനിക്ക് തീ പിടിച്ച് നാശനഷ്ടം. വെങ്ങോല ടാങ്ക് സിറ്റിക്ക് സമീപം പഴന്തോട്ടം മാമ്പഴവീട്ടിൽ എം കെ ഉണ്ണിക്കൃഷ്ണന്റെ ശ്രീകൃഷ്ണ റബേഴ്‌സ് എന്ന റബർ ബാന്റ് നിർമാണ കമ്പനിയിലാണ് വെള്ളി വൈകിട്ട് തീപിടിച്ചത്.

കമ്പനിയിലെ ഡ്രയർ റൂമിൽ ഉണങ്ങാനിട്ടിരുന്ന റബറിനാണ് തീ പിടിച്ചത്. 15 ലക്ഷം രൂപ നഷ്ട്‌ടമുള്ളതായി പ്രാഥമിക നിഗമനം. പെരുമ്പാവൂർ അഗ്നിരക്ഷാനിലയത്തിലെ രണ്ട് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. നിർമാണം പൂർത്തിയാക്കി സ്റ്റോക്ക് ചെയ്‌തിരുന്ന ഗോഡൗണിലേക്ക് തീ പടരും മുമ്പേ അണച്ചതിനാൽ കൂടുതൽ നാശനഷ്‌ടം ഉണ്ടായില്ല. സ്റ്റേഷൻ ഓഫീസർ ടി കെ സുരേഷിൻ്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364129/fire-breaks-out-at-rubber-band-manufacturing-company-extensive-damage-reported)