---
title: "സ്കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു ; വിദ്യാർഥികൾ ക്ലാസിൽ ആയതിനാൽ വൻ ദുരന്തം ഒഴിവായി"
english_title: "School's perimeter wall collapses; major disaster averted as students were in class."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364115/schools-perimeter-wall-collapses-major-disaster-averted-as-students-were-in-class"
published_at: "2026-06-05T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22fa6ba4403_1000629663.jpg"
keywords: []
---

# സ്കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു ; വിദ്യാർഥികൾ ക്ലാസിൽ ആയതിനാൽ വൻ ദുരന്തം ഒഴിവായി

> **Lead Summary:** കാഞ്ഞങ്ങാട് യു.ബി.എം.സി സ്കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. ഉച്ചഭക്ഷണം കഴിഞ്ഞ് വിദ്യാർഥികൾ ക്ലാസിൽ ആയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

## Article Content

കാഞ്ഞങ്ങാട് യു.ബി.എം.സി സ്കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. ഉച്ചഭക്ഷണം കഴിഞ്ഞ് വിദ്യാർഥികൾ ക്ലാസിൽ ആയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

കുട്ടികളടക്കമുള്ളവർ സ്ഥിരമായി നടന്നുപോകുന്ന വഴിയാണിത്. മതിലിന്റെ ജീർണാവസ്ഥ പല തവണയായി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. 50 മീറ്റർ നീളം വരുന്നതാണ് ഈ മതിൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364115/schools-perimeter-wall-collapses-major-disaster-averted-as-students-were-in-class)