---
title: "ബിവറേജിനു മുന്നിൽ കൂട്ടത്തല്ല് ; പിടിച്ചുമാറ്റാൻ ചെന്ന പോലീസുകാരിൽ രണ്ടുപേർക്ക് പരിക്ക്"
english_title: "A mob gathers in front of a beverage shop; two police officers who tried to stop them were injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/363920/a-mob-gathers-in-front-of-a-beverage-shop-two-police-officers-who-tried-to-stop-them-were-injured"
published_at: "2026-06-05T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22509771e6a_1000628415.jpg"
keywords: []
---

# ബിവറേജിനു മുന്നിൽ കൂട്ടത്തല്ല് ; പിടിച്ചുമാറ്റാൻ ചെന്ന പോലീസുകാരിൽ രണ്ടുപേർക്ക് പരിക്ക്

> **Lead Summary:** വട്ടപ്പാറ ബിവറേജിനു മുന്നിൽ മദ്യപസംഘങ്ങളുടെ തമ്മിൽത്തല്ല്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരിൽ രണ്ടുപേർക്കും പരിക്കേറ്റു.

## Article Content

വട്ടപ്പാറ ബിവറേജിനു മുന്നിൽ മദ്യപസംഘങ്ങളുടെ തമ്മിൽത്തല്ല്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരിൽ രണ്ടുപേർക്കും പരിക്കേറ്റു.

വൈകീട്ടോടെ വട്ടപ്പാറ ബിവറേജിൽ മദ്യം വാങ്ങാൻ വന്നവരും മദ്യപിച്ചെത്തിയ സംഘവും തമ്മിലാണ് കൂട്ടത്തല്ലുണ്ടായത്. തലയ്ക്ക് പരിക്കേറ്റ ഒരാളെ കന്യാകുളങ്ങര സർക്കാർ ആശുപത്രിയിലെത്തിക്കുകയും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

മദ്യപസംഘങ്ങളുടെ കൂട്ടത്തല്ലിനെത്തുടർന്ന് നാട്ടുകാർ വട്ടപ്പാറ പോലീസിൽ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ പോലീസിനെ മദ്യപസംഘം ആക്രമിക്കുകയുമായിരുന്നു.

കൂട്ടത്തല്ലിനെത്തുടർന്ന് പേരൂർക്കട വഴയില സ്വദേശികളായ നാലുപേരെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു.

കൂടുതൽ പോലീസെത്തിയാണ് മദ്യപസംഘത്തെ കസ്റ്റഡിയിലെടുത്തത്.സ്റ്റേഷനിലെത്തിച്ച ശേഷവും ഇവർ അസഭ്യവർഷം തുടർന്നുവെന്നാണ് പോലീസ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/363920/a-mob-gathers-in-front-of-a-beverage-shop-two-police-officers-who-tried-to-stop-them-were-injured)