---
title: "അമ്മ ജോലിക്കു പോയ സമയത്ത് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; യുവാവിന് 58 വർഷം കഠിന തടവ്"
english_title: "Man gets 58 years in prison for raping 16-year-old girl while her mother was at work."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/363917/man-gets-58-years-in-prison-for-raping-16-year-old-girl-while-her-mother-was-at-work"
published_at: "2026-06-05T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a224fb41e775_1000628644.jpg"
keywords: []
---

# അമ്മ ജോലിക്കു പോയ സമയത്ത് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; യുവാവിന് 58 വർഷം കഠിന തടവ്

> **Lead Summary:** പതിനാറുവയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി.

## Article Content

പതിനാറുവയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി.

പാറശാല മുരിയങ്കര സ്വദേശി അരുൺ എന്ന് വിളിക്കുന്ന അച്ചു( 29)വിനെ 58 വർഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴ കൊടുക്കുവാനും വിധിച്ചു. നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്ജി കെ. എം. സുജയാണ് പ്രതിയെ ശിക്ഷിച്ചത്.

ഗർഭിണിയായ അതിജീവിത പ്രസവിച്ചു.ആശുപത്രിയിൽ നിന്നും ഡോക്ടർമാർ ആണ് പൊലീസിനെ വിവരം അറിയിച്ചത്. അച്ഛൻ വർഷങ്ങൾക്ക് മുമ്പേ മരിച്ചതിനാൽ കുട്ടി അമ്മയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. അമ്മ വീട്ടുജോലിക്കായി ദൂര സ്ഥലത്തായിരുന്ന അവസരത്തിലാണ് പ്രതി വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ പീഡിപ്പിച്ചത്.

പീഡന വിവരം പുറത്ത് പറഞ്ഞാൽ അമ്മയെയും അതിജീവിതയും കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി അതിജീവിത കോടതിയിൽ മൊഴി നൽകിയിരുന്നു. ഈ പ്രതിയല്ല അരുൺ എന്ന പേരുള്ള മറ്റൊരാളാണ് പ്രതി എന്നായിരുന്നു പ്രതിഭാഗം വാദിച്ചിരുന്നത്. പ്രോസിക്യൂഷൻ ഹാജരാക്കിയ ഡി.എൻ.എ. പരിശോധന ഫലം തെളിവായി സ്വീകരിച്ചുകൊണ്ടാണ് പ്രതിയെ ശിക്ഷിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്. വിനോദ്, അഡ്വ. മായാദേവി എന്നിവർ ഹാജരായി. പാറശാല എസ് .എച്ച്. ഒ. ആയിരുന്ന ചന്ദ്രകുമാറാണ് അന്വേഷിച്ച് .പ്രതിക്കെതിരെ ചാർജ്ജ് ഷീറ്റ് ഹാജരാക്കിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/363917/man-gets-58-years-in-prison-for-raping-16-year-old-girl-while-her-mother-was-at-work)