---
title: "ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിൽ ; അധ്യാപികയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Flat locked from outside; Teacher found dead in flat."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/363911/flat-locked-from-outside-teacher-found-dead-in-flat"
published_at: "2026-06-05T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a224d2bd39cd_1000628662.jpg"
keywords: []
---

# ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിൽ ; അധ്യാപികയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ദില്ലി യൂണിവേഴ്‌സിറ്റിയിലെ അധ്യാപികയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

ദില്ലി യൂണിവേഴ്‌സിറ്റിയിലെ അധ്യാപികയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.അതിനാൽ കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. ദില്ലി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ശിവാജി കോളേജിലെ അസിസ്റ്റന്റ്റ് പ്രൊഫസറായ ദേവോസ്‌മിത പോൾ (49) ആണ് കൊല്ലപ്പെട്ടത്.

വസുന്ധര എൻക്ലേവിലെ സത്യം അപ്പാർട്ട്മെന്റിൽ അധ്യാപിക തനിച്ചായിരുന്നു താമസം. ഭർത്താവ് ബെംഗളൂരുവിലാണ്.

വ്യാഴാഴ്‌ച ഉച്ചയ്ക്ക് 2.35 ഓടെയാണ് ദില്ലിയിലെ ന്യൂ അശോക് നഗർ പോലീസ് സ്റ്റേഷനിലേക്ക് ഫോൺ കോൾ വരുന്നത്. ദേവോസ്‌മിതയുടെ സഹോദരിയായ ദേവാരതി പോൾ ആണ് തൻ്റെ സഹോദരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. രാവിലെ മുതൽ ദേവോസ്‌മിതയുടെ ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

കൂടാതെ ഫോൺ വിളിച്ചിട്ടും എടുത്തില്ല. ഇതേത്തുടർന്ന് എന്തോ അപകടം സംഭവിച്ചതായി ഭയം തോന്നി ഫ്ലാറ്റിന്റെ പൂട്ട് പൊളിച്ച് അകത്തു കയറിയപ്പോഴാണ് സഹോദരിയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ദേവാരതി മൊഴി നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/363911/flat-locked-from-outside-teacher-found-dead-in-flat)